ഡേവിഡ് കാമറൂണിന്‍റെ പിന്‍ഗാമിയെ തേടി ബ്രിട്ടണ്‍

By Web DeskFirst Published Jun 25, 2016, 3:19 AM IST
Highlights

യൂറോപ്യന്‍ യൂണിയനില്‍തുടരണം എന്ന് നിലപാട് സ്വീകരിച്ചിരുന്ന ഡേവിഡ് കാമറൂണ്‍ഫലം പ്രതികൂലമായതോടെ രാജി വക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ അടുത്ത പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ബ്രെക്സിറ്റ് പ്രചാരണത്തില്‍മുന്നില്‍നിന്ന് മുന്‍ലണ്ടന്‍മേയര്‍ബോറിസ് ജോണ്‍സന്‍റെ പേരിനാണ് നിലവില്‍മുന്‍തൂക്കം. 

ബ്രെക്സിറ്റിന് അനുകൂലമായിരുന്ന 130 പാര്‍ട്ടി എം.പിമാരുടെ പിന്തുണ ജോണ്‍സണ്‍ഉറപ്പാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കകത്തും ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവര്‍ക്കുമിടയിലും ജോണ്‍സണ് പിന്തുണയുണ്ട്. ജസ്റ്റിസ് സെക്രട്ടറി മിഷേല്‍ഗോവ്, ആഭ്യന്തര സെക്രട്ടറി തെരേസ മായ്, ജോര്‍ജ് ഒസ്ബോണ്‍ എന്നിവരും കാമറണിന്‍റെ പിന്‍ഗാമികളുടെ പരിഗണനയിലുണ്ട്. 

ചൊവ്വ ബുധന്‍ ദിവസങ്ങളിലായി യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ബ്രസല്‍സില്‍ചേരും. ബ്രിട്ടന്‍റെ തീരുമാനം ഉച്ചകോടി ചര്‍ച്ച ചെയ്യും. ബ്രെക്സിറ്റ് വോട്ടെടുപ്പ് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് പ്രത്യേകമായി തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. 

അതിനിടെ ഫ്രാന്‍സ് ,ഇറ്റലി, ജര്‍മനി , നെതര്‍ലന്‍ഡ്സ് രാജ്യങ്ങളിലെ തീവ്ര വലതു കക്ഷികള്‍ ബ്രക്സിറ്റിനെ സ്വാഗതം ചെയ്ത രംഗത്തെത്തി. കുടിയേറ്റത്തിനെതിരെ ഹിത പരിശോധന നടത്തണമെന്ന ആവശ്യവും ഇവര്‍മുന്നോട്ട് വച്ചിട്ടുണ്ട്. 

click me!