എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബേ അന്തരിച്ചു

Published : Oct 23, 2016, 04:50 AM ISTUpdated : Oct 05, 2018, 12:49 AM IST
എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബേ അന്തരിച്ചു

Synopsis

1975 ലാണ് താബേ എവറസ്റ്റ് കീഴടക്കിയത്. എവറസ്റ്റിനു പുറമേ താൻസാനിയയിലെ കിളിമഞ്ചാരോ, യുഎസിലെ മക്കിൻലേ, അന്‍റാറ്റിക്കയിലെ വിൻസൺ മാസിഫ് എന്നിങ്ങനെ നിരവധി കൊടുമുടികളുടെ മുകളിലും അവരുടെ കാൽപ്പാട് പതിഞ്ഞു. കഴിഞ്ഞ ജൂലൈയിൽ കുട്ടികൾക്കൊപ്പം മധ്യജപ്പാനിലെ ഫ്യൂജി കൊടുമുടി കയറിയതാണ് അവസാനദൗത്യം.

തന്റെ പത്താമത്തെ വയസ്സിൽ ജുങ്കോ ആദ്യത്തെ പർവതാരോഹണം നടത്തി. ഏതാണ്ട് 6289 അടി ഉയരമുള്ള നാസു പർവ്വതമാണ് തന്റെ സ്കൂൾ കാലഘട്ടത്തിൽ അധ്യാപികയുടെ സഹായത്തോടെ ജുങ്കോ കീഴടക്കിയത്. ഷോവ വിമൻസ് സർവ്വകലാശാലയിൽ ബിരുദപഠന കാലത്തു തന്നെ, അവിടെയുള്ള പർവതാരോഹക ക്ലബ്ബിൽ ജുങ്കോ അംഗമായിരുന്നു. 

1969 ൽ അവർ ലേഡീസ് ക്ലൈംബിംഗ് ക്ലബ് സ്‌ഥാപിച്ചു. ആൽപ്സ് പർവ്വതനിരകളിലെ, ഫ്യൂജി ഉൾപ്പടെയുള്ള രണ്ടു പർവ്വതങ്ങൾ ജുങ്കോ വൈകാതെ കീഴടക്കി. 1972 ഓടുകൂടി ജുങ്കോ, ജപ്പാനിലെ അറിയപ്പെടുന്ന ഒരു പർവ്വതാരോഹകയായി മാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്