'രക്തവും ജീവനും നൽകിയവരെ പുറത്തുകളഞ്ഞ പ്രസ്ഥാനത്തിന് ഇതായിരിക്കും ജനങ്ങളുടെ മറുപട‌ി'

Web Desk |  
Published : May 31, 2018, 10:37 AM ISTUpdated : Jun 29, 2018, 04:21 PM IST
'രക്തവും ജീവനും നൽകിയവരെ പുറത്തുകളഞ്ഞ പ്രസ്ഥാനത്തിന് ഇതായിരിക്കും ജനങ്ങളുടെ മറുപട‌ി'

Synopsis

തെരഞ്ഞെടുപ്പിലെ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്നത് ജനങ്ങളുടെ പിന്തുണ ഉണ്ടാകുമ്പോഴാണ് ചെങ്ങന്നൂരിലെ ജനങ്ങൾ സജി ചെറിയാനിൽ വിശ്വാസമർപ്പിച്ചു കോൺ​ഗ്രസ് കണ്ണ് തുറന്ന് കാണട്ടെ

ചെങ്ങന്നൂരിലെ  ഇലക്ഷൻ പ്രചരണ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ശ്രദ്ധ നേടിയിരുന്നു ചെങ്ങന്നൂർ മുൻ എംഎൽഎ ശോഭനാ ജോർജ്ജിന്റെ സാന്നിദ്ധ്യം. അതുപോലെ തന്നെ ഇന്ന് വോട്ടെണ്ണൽ നടക്കുന്ന ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ പ്രവർത്തകർ‌ക്കൊപ്പം രാവിലെ തന്നെ ശോഭനാ ജോർജ്ജും എത്തിയിരുന്നു. സജി ചെറിയാൻ നേടിയ അട്ടിമറി വിജയത്തെക്കുറിച്ച്, വിജയഘടകങ്ങളെക്കുറിച്ച്  ശോഭനാ ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസ് ഓൺ‌ലൈനിനോട് പ്രതികരിക്കുന്നു:

ചെങ്ങന്നൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ നാടിന്റെ വികസനം ഒരു പ്രധാന ഘടകമാണ്. ​ഈ ​ഗവൺമെന്റിന് സ്വാധീനമുള്ള ഒരു ജനപ്രതിനിധിയായിരിക്കും ചെങ്ങന്നൂരിന് ഏറ്റവും യോജിച്ചത് എന്ന് ഈ നാട്ടിലെ ജനങ്ങൾ മനസ്സിലാക്കി, അതനുസരിച്ച് പ്രവർത്തിച്ചു. അതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തരം വലിയ ഭൂരിപക്ഷത്തിലേക്ക് വരുവാൻ സജി ചെറിയാനെ കഴിയുന്നത്. തെരഞ്ഞെടുപ്പാകുമ്പോൾ കുപ്രചരണങ്ങളും പ്രതിസന്ധികളും ഒക്കെയുണ്ടാകും. എന്നാൽ അതിനെ അതിജീവിക്കാൻ കഴിയുന്നത് ആ നാട്ടിലെ ജനങ്ങളുടെ പിന്തുണ ലഭിക്കുമ്പോഴാണ്. സജി ചെറിയാന് ആ പിന്തുണ ലഭിച്ചു. ജനങ്ങൾ അദ്ദേഹത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്തു. ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് സജി ചെറിയാൻ മുന്നേറ്റം നടത്തിയിരിക്കുന്നത് എന്നായിരുന്നു ശോഭനാ ജോർജ്ജിന്റെ പ്രതികരണം.

കോൺ​ഗ്രസിന്  മേൽക്കൈ ഉണ്ടായിരുന്ന പലയിടങ്ങളിലും സജി ചെറിയാൻ അട്ടിമറി വിജയമാണ് നേടിയിരിക്കുന്നത്. അവർ കണ്ണുതുറന്ന് കാണട്ടെ. ശോഭന ജോർജ്ജിനെപ്പോലെ രക്തവും ജീവനും നൽകിയവരെയൊക്കെ പുറത്തുകളയുകയും അപമാനിക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിന് ഇതായിരിക്കും ജനങ്ങൾ കൊടുക്കുന്ന മറുപടി. ഇനിയെങ്കിലും അവർ കണ്ണു തുറക്കട്ടെ, പാർട്ടിക്ക് വേണ്ടി ജീവിക്കുന്നവരെ ബഹുമാനിക്കട്ടെ. അവരെയൊക്കെ ഉൾക്കൊള്ളട്ടെ. ജനങ്ങൾക്ക് വേണ്ടി നിൽക്കട്ടെ.  ഈ മുഹൂർത്തം അവരൊക്കയൊന്ന് കാണട്ടെ. അത്രയേ എനിക്ക് പറയാനുള്ളൂ -- ശോഭനാ ജോർജ്ജ് പറഞ്ഞു 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ