കശ്മീരില്‍ മുന്‍ പിഡിപി നേതാവിനെ ഭീകരര്‍ വെടിവച്ച് കൊന്നു

By Web DeskFirst Published Apr 25, 2018, 4:47 PM IST
Highlights
  •  ഗുലാംനബി പട്ടേൽ സഞ്ചരിച്ച വാഹനത്തിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. 

ദില്ലി: ജമ്മുകശ്മീരിലെ പിഡിപി മുന്‍ നേതാവ് ഗുലാം നബി പട്ടേലിനെ ഭീകരര്‍ വെടിവച്ച് കൊന്നു. പുൽവാമ ജില്ലയിൽ ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. ഗുലാംനബി പട്ടേൽ സഞ്ചരിച്ച വാഹനത്തിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. 

ആക്രമണത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നു.  
 

click me!