
തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാര സെറ്റുകള്‍ മുഖേനയുള്ള ചാരായം വാറ്റാനുള്ള ഉപകരണങ്ങള്‍, ലഹരി മരുന്നു വില്‍പനയ്ക്കെതിരെ നടപടിയെടുക്കാന്‍ എക്സൈസ്. വില്‍പനയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓര്‍ഡര്‍ നല്‍കി ഉപകരണങ്ങള്‍ വാങ്ങിയാണ് ഋഷിരാജ് സിംഗ് വില്‍പന സ്ഥിരീകരിച്ചത്.
ഓൺലൈൻ വഴി വിൽക്കുന്ന വ്യാജ ലഹരിഗുളികകൾ ലാബിൽ അയച്ച് പരിശോധിച്ചതായി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് വിശദമാക്കി. ഗുളികകളിൽ ലഹരിയുടെ അംശമില്ലെന്ന് കണ്ടെത്തിയെന്നും കമ്മീഷണര്‍ പറഞ്ഞു. കമ്മീഷണർ ഓർഡർ ചെയ്തതിന് പിന്നാലെ വാറ്റ് ഉപകരണങ്ങളുടെ പരസ്യം സൈറ്റുകൾ തന്നെ നീക്കി.
വലിയ ലഹരിക്കച്ചവടമാണ് ഓൺലൈനിൽ നടക്കുന്നത്. പല പ്രമുഖ സൈറ്റുകളിലും ചാരായം വാറ്റുന്നതിൻറെ ഉപകരണങ്ങൾ വില്പനക്ക് വെച്ചതായാണ് റിപ്പോര്‍ട്ട്. ഓരോന്നിന്റെയും ഉപയോഗ രീതിയും വിലയും കൃത്യമായി വിവരിക്കുന്നു. വില്പന സജീവമായതറിഞ്ഞാണ് ഋഷിരാജ് സിംഗ് സൈറ്റിൽ കയറി ഓർഡർ ചെയ്തത്. പിന്നാലെ ചില സൈറ്റുകൾ പരസ്യങ്ങൾ പിൻവലിച്ചു.
സൈറ്റുകൾ കൃത്യമായി നിരീക്ഷിക്കാൻ നടപടി സ്വീകരിച്ചതായി എക്സൈസ് കമ്മീഷണർ പറഞ്ഞു. ഓണ. ഓൺ ലൈൻ വഴി വിൽക്കുന്ന ഗുളികകളും എക്സൈസ് കമ്മീഷണർ വാങ്ങിയിരുന്നു. പക്ഷെ ലാബിലേക്കയച്ച പരിശോധനയിൽലഹരിമരുന്നിൻറെ അംശം കണ്ടെത്തിയില്ല. ഒരുപക്ഷെ ലഹരി മരുന്നെന്ന പേരിലുള്ള വ്യാജ ഗുളികകളുടെ വില്പനയായിരിക്കുമെന്നാണ് എക്സൈസിനറെ വിലയിരുത്തൽ. പക്ഷെ നിയമരമായി ഇത്തരം പരസ്യങ്ങളെ നിരോധിക്കാനാവില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam