ഏഴിമല നാവിക അക്കാദമിക്കു സമീപത്തെ കാട്ടിൽ വന്‍ ചാരായ വേട്ട

Published : Nov 11, 2016, 05:56 PM ISTUpdated : Oct 04, 2018, 06:18 PM IST
ഏഴിമല നാവിക അക്കാദമിക്കു സമീപത്തെ കാട്ടിൽ വന്‍ ചാരായ വേട്ട

Synopsis

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി നേവൽ ബേസിന് സമീപത്തെ കാട്ടിൽ  എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 600 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.   കാട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാറ്റുപകരണങ്ങളും മറ്റ് വസ്തുക്കളും.  നേരത്തെ സജീവവാറ്റു കേന്ദ്രമായിരുന്ന ഇവിടെ ഇടക്കാലത്ത് പരിശോധനകളെ തുടർന്ന് വ്യാജവാറ്റ് നിലച്ചിരുന്നു. വീണ്ടും ഈ മേഖല വാറ്റുകേന്ദ്രമാകുന്നുവെന്ന വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്.   വാറ്റുസംഘത്തിലുൾപ്പെട്ടവരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പരാമർശം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി
തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളിലിറങ്ങിയ പ്രതി കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭീഷണിപ്പെടുത്തി, പിന്നാലെ പരോൾ റദ്ദ് ചെയ്തു