ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമം; യുവാവ് പിടിയിൽ

By Web DeskFirst Published Mar 21, 2018, 10:48 PM IST
Highlights
  • ഫേസ്ബുക്ക് വഴി ബ്ലാക്മെയിലിംഗ്
  • തട്ടിപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത്
  • സ്വകാര്യചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി
  • ഇരുപത്തിനാലുകാരൻ അറസ്റ്റിൽ

കൊച്ചി: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. അങ്കമാലി കറുകുറ്റി  സ്വദേശി ജോർജ് കുട്ടി ആണ് അറസ്റ്റിലായത്. സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപെടുത്തിയായിരുന്നു ഇയാൾ പണം തട്ടാൻ ശ്രമിച്ചത്.

സാമൂഹിക മാധ്യമങ്ങളിലെ ജിഞ്ജാസയുണർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള ആപ്പുകൾ വഴിയായിരുന്നു പ്രതിയുടെ തട്ടിപ്പ്.ചോദ്യങ്ങൾക്ക് ഉത്തരം തേടിയ 360 ഓളം പേരുടെ യൂസർ നെയിമും പാസ് വേഡും ഇയാൾ ഹാക്ക് ചെയ്തു.അമേരിക്കയിൽ രജിസ്റ്റർ ചെയ്ത ഹാക്കിങ്ങ്  സൈറ്റ് ആണ് ഇതിനായി ഉപയോഗിച്ചത്.ഇത്തരത്തിൽ മൂവാറ്റുപുഴ സ്വദേശിയായ പെൺകുട്ടിയുടെ ഫേസ് ബുക്ക് അക്കൗണ്ടും പ്രതിയായ ജോർജ് കുട്ടി ഹാക്ക് ചെയ്തു.തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പരസ്യപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനായി ശ്രമം.ഭീഷണി തുടർന്നതോടെ പെൺകുട്ടി അങ്കമാലി പൊലീസിൽ പരാതി നൽകി.

പിന്നീട് പ്രതി ആവശ്യപ്പെട്ട പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ പോലീസ് യുവതിയോട് നിർദേശിച്ചു.പണമെടുക്കാൻ എറണാകുളം മൂക്കന്നൂരിലെ ബാങ്കിലെത്തിയ യുവാവിനെ അങ്കമാലി  പൊലീസ് അവിടെ നിന്ന് പീടികൂടുകയായിരുന്നു. ഇലക്ടോണിക്സിൽ ഐ.റ്റി.ഐ ബിരുദം ഉള്ള ആളാണ് പ്രതീയായ ഇരുപത്തിനാലുകാരൻ.ഇയാൾക്കെതിരെ   ഐ.റ്റി ആക്ട് .ബാക്ക്മെയിലിങ്ങ് തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു.

click me!