ചന്ദ്രന്‍ ചുവന്നാലും കാവിയണിഞ്ഞാലും പണി മോദിക്ക്

Published : Feb 01, 2018, 08:14 PM ISTUpdated : Oct 04, 2018, 06:48 PM IST
ചന്ദ്രന്‍ ചുവന്നാലും കാവിയണിഞ്ഞാലും പണി മോദിക്ക്

Synopsis

കഴിഞ്ഞ ദിവസമാണ് അപൂര്‍മായ ബ്ലഡ് മൂണ്‍ ബ്ലൂ മൂണ്‍ പ്രതിഭാസങ്ങള്‍ ഒന്നിച്ചെത്തി ചന്ദ്രന്‍ എല്ലാവര്‍ക്കും അത്ഭുത കാഴ്ചയൊരുക്കിയത്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറമുണ്ടായ കാഴ്ചയുടെ സൗന്ദര്യത്തെ കുറിച്ചൊന്നുമല്ല സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ചാന്ദ്രഗ്രഹണവും മോദിയെ കളിയാക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ് ഒരു കൂട്ടര്‍. സര്‍ക്കാസം സ്റ്റൈലില്‍ സഞ്ജീവിനി എന്ന പേരിലുള്ള ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്.  മോദി ഭക്തരേയും അനുയായികളെയും കളിയാക്കുന്നതാണ്  കുറിപ്പ്...

കുറിപ്പിന്‍റെ പൂര്‍ണരൂപം

ധ്വജ പ്രണാമം ,

ലോക നേതാക്കൾ ഞെട്ടലിന്റെ പാരതമ്യത്തിലാണ്. പൂർണ്ണ ചന്ദ്രഗ്രഹണം ആദ്യമായല്ല ലോകത്തിൽ സംഭവിക്കുന്നത്. പക്ഷെ പുരാണങ്ങളിൽ പറയുന്ന പുഷ്പ വൃഷ്ടിയുടെ മുഴുവൻ ഫലവും ഉള്ള മറ്റൊരു ദൈവ സൂചനയാണ് ചന്ദ്രനെ നിറം മാറ്റുക എന്നത് .

ലോകനായകൻ മോദിജിയോടുള്ള ബഹുമാന സൂചകമായി ഈ ചന്ദ്രഗ്രഹണത്തിനു ചന്ദ്രൻ കാവിയണിയുന്നു. ഒരൊറ്റ ഇന്ത്യൻ പ്രധാനമന്ത്രിക്കും ഇത് വരെ സ്വന്തം രാഷ്ട്രീയ പതാകയുടെ നിറം നൽകി ചന്ദ്രൻ അനുമോദിച്ചിട്ടില്ല എന്നത് തന്നെ ഇഹലോകവും കടന്നു പരലോകത്തും മോദിജിയുടെ ഭരണ നൈപുണ്യം വാർത്തയും സംസാരവും ആയി എന്നതിന് ശക്തമായ തെളിവാണ് .

രാഹു,കേതു എന്നീ ദ്രാവിഡ അസുര ജന്മങ്ങൾ വേട്ടയാടുന്ന ആര്യ സൗന്ദര്യം വരിഞ്ഞൊഴുകുന്ന ചന്ദ്രൻ ഏതൊരു വ്യക്തിയുടെയും വിജയത്തിന്റെ പ്രതീകമാണ് . തന്റെ ആര്യ ശക്തിയിലൂടെ ഈ അസുര ജന്മങ്ങളെ ജയിച്ച ചന്ദ്രന് തുല്യമാണ് ദ്രാവിഡ അസുരൻ ജന്മങ്ങൾ എത്ര ശ്രമിച്ചിട്ടും ആര്യ സംസ്കൃതിയുടെ വിളനിലമായ ഇന്ത്യയിൽ മോദിജിയുടെ വിജയം എന്നതിന്റെ തിരിച്ചറിവാകണം ചന്ദ്രനും കാവിയണിയാൻ തീരുമാനിച്ചത് എന്നാണു പല ജ്യോതിഷികളും അഭിപ്രായപ്പെടുന്നത് .

ദൈവികമായ തെളിവുകൾ നിങ്ങൾ ഓരോ തവണയും അവഗണിക്കുമ്പോഴും കേരളം അസുര ശക്തികളുടെ കാല്കീഴില് അമർന്നു എന്ന സത്യം തിരിച്ചറിഞ്ഞു , ദ്രാവിഡ വിമുക്തമായ ഒരു കേരളത്തിന് വേണ്ടി നമുക്കും ചന്ദ്രനൊപ്പം അണിചേരാം .

ഈ അറിവ് മറ്റുള്ളവരിലേക്ക് ഉടൻ തന്നെ എത്തിക്കൂ..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഏകനേ യാ അള്ളാ... അങ്ങനെ പള്ളിക്കെട്ട് ശബരിമലയ്ക്ക് ആയി മാറി; 'പോറ്റിയേ കേറ്റിയെ' ചർച്ചയാകുമ്പോൾ മറ്റൊരു കഥ, ശ്രദ്ധ നേടി ഫേസ്ബുക്ക് പോസ്റ്റ്
ശബരിമല സ്വർണക്കൊള്ള കേസ്: ജയശ്രീക്ക് ആശ്വാസം, അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീം കോടതി