ഗ്ലോബല്‍ വില്ലേജ് മീഡിയാ പുരസ്ക്കാരം ഫൈസല്‍ ബിന്‍ അഹ്‍മദിന്

Published : Apr 20, 2017, 07:24 PM ISTUpdated : Oct 05, 2018, 03:04 AM IST
ഗ്ലോബല്‍ വില്ലേജ് മീഡിയാ പുരസ്ക്കാരം ഫൈസല്‍ ബിന്‍ അഹ്‍മദിന്

Synopsis

ദുബായ് ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ വില്ലേജ് മീഡിയാ പുരസ്ക്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ഫൈസല്‍ ബിന്‍ അഹ്‍മദിന്. മിഡില്‍ ഈസ്റ്റിലെ കുടുംബ വിനോദ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജിലെ മികച്ച റിപ്പോര്‍ട്ടിംഗിന് ഏഷ്യന്‍ ടെലിവിഷന്‍ വിഭാഗത്തിലാണ് അവാര്‍ഡ്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മകന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അവാര്‍ഡ് സമ്മാനിച്ചു. ഏഷ്യന്‍ വിഭാഗത്തില്‍ മികച്ച ലേഖനത്തിനുള്ള പുരസ്ക്കാരം ഗള്‍ഫ് മാധ്യമത്തിലെ ഫിറോസ് ഖാനും മികച്ച പത്രകവറേജിനുള്ള പുരസ്ക്കാരം മലയാള മനോരമയിലെ പ്രിന്‍സ് ബി നായരും നേടി. അറബിക്, ഇംഗ്ലീഷ് വിഭാഗങ്ങളിലുള്ള പുരസ്ക്കാരങ്ങളും ദുബായ് മദീനത്ത് ജുമേറയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: മുണ്ടത്തിക്കോട് സ്ഫോടനം: പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം; പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും
മുണ്ടത്തിക്കോട് സ്ഫോടനം: പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം; പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും