
മലപ്പുറം: മലപ്പുറം തിരൂരില്‍ പൊലീസും ആന്‍റി പൈറസി സെല്ലും സംയുക്തമായി നടത്തിയ റെയ്ഡില്‍ പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പിടികൂടി. പകര്‍പ്പവകാശമില്ലാത്ത 20 സിനിമകളുടെ വ്യാജപതിപ്പുകളാണ് പിടിച്ചെടുത്തത്. തിരൂരിലെ വിവിധ കടകളിലായി നടത്തിയ റെയ്ഡിലാണ് പുതിയ സിനിമകളുടെ വ്യാജസിഡികളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തത്.മാസ്റ്റര്‍ പീസ്,സഖാവ് തുടങ്ങിയ സിനിമകളുടേതടക്കമുള്ള വ്യാജപതിപ്പുകള്‍ പിടിച്ചെടുത്തതിലുണ്ട്.
വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കാൻ ഉപയോഗിച്ച ലാപ് ടോപ്പ്, ഹാര്‍ഡ് ഡിസ്ക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. താനൂര്‍ സ്വദേശി കുറ്റിക്കാടൻ തൗഫീഖാണ് അറസ്റ്റിലായത്. തിരൂര്‍ ഗള്‍ഫ് മാര്‍ക്കെറ്റ് കേന്ദ്രീകരിച്ച് നേരത്തെ പുതിയ സിനിമകളുടെ വ്യാജപതിപ്പുകളുടെ നിര്‍മ്മണവും വിതരണവും വൻ തോതില്‍ നടന്നിരുന്നു.
ആന്‍റി പൈറസി വിഭാഗത്തിന്‍റെ ശക്തമായ നടപടികളെതുടര്‍ന്ന് കുറച്ചുകാലമായി ഇത്തരം നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ കച്ചവടക്കാര്‍ നിര്‍ത്തിവച്ചിരുന്നു. പരിശോധന അടക്കമുള്ള നടപടികള്‍ കുറഞ്ഞതോടെയാണ് വ്യാജസിഡി നിര്‍മ്മാണവും വിതരണവും വീണ്ടും സജീവമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam