മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍

Published : Mar 07, 2017, 07:03 PM ISTUpdated : Oct 04, 2018, 07:08 PM IST
മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍

Synopsis

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘത്തെ അറസ്റ്റ് ചെയ്തു. കോതമംഗലം പോലീസാണ് മൂന്നംഗസംഘത്തെ പിടിച്ചത്. ഇടുക്കി ബൈസണ്‍വാലി സ്വദേശി ബോബി ഫിലിപ്പ്, കോതമംഗലം സ്വദേശി ഉണ്ണികൃഷ്ണന്‍, കൂത്താട്ടുകുളം സ്വദേശി പ്രതീഷ് എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്.

എസ്ബിഐയുടെ തങ്കളം,അടിമാലി ശാഖകളില്‍ നിന്ന് ആറ് ലക്ഷം രൂപയാണ് മുഖ്യപ്രതിയായ ബോബി ഫിലിപ്പ് തട്ടിയെടുത്തത്. ബോബി ഫിലിപ്പിനെ കഴിഞ്ഞമാസം 17ന് കോതമംഗലം പോലീസ് സമാന കേസില്‍ 56000 രൂപ തട്ടിയെടുത്തിന് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ ഉണ്ണികൃഷ്ണനാണ് മുക്കുപണ്ടങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്.

എസ്ബിഐ ശാഖകള്‍ക്ക് പുറമെ പള്ളിത്താഴത്തുള്ള സ്വകാര്യ ബാങ്കിന്‍റെ ശാഖയിലും സമാനമായ തട്ടിപ്പ് പ്രതികള്‍ നടത്തിയിരുന്നു. ഇവരെ ബാങ്കുകളില്‍ എത്തിച്ച് പോലീസ് തെളിവെടുത്തു. പ്രതികള്‍ കൂടുതല്‍ ധനകാര്യസ്ഥാപനങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന പരിശോധനയിലാണ് പോലീസ്>

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരകേറ്റാനായില്ല, ഒപ്പം രാജ്യത്തെ നടുക്കിയ അപകടവും എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ രാജിവെച്ചതായി റിപ്പോർട്ട്
ഡബിള്‍ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരം, നേമത്ത് ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസമെന്ന് രാജീവ് ചന്ദ്രശേഖര്‍