
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു എന്ന രീതിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചരണം നടക്കുന്നുണ്ട്. 2017 സെപ്റ്റംബർ 17ന് സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടക്കുന്നത്.
സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. ശക്തമായ കാറ്റിലും കടലാക്രമണത്തിലും 25 വീടുകള്‍ തകര്‍ന്നു. പ്രതികൂലകാലാവസ്ഥയെ തുടർന്ന് എട്ട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 16) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam