മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ലഹരിമരുന്നുകള്‍ വാങ്ങാന്‍ വ്യജകുറിപ്പടികള്‍ തയ്യാറാക്കി കുട്ടികള്‍

Published : Feb 08, 2018, 12:52 PM ISTUpdated : Oct 05, 2018, 02:37 AM IST
മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ലഹരിമരുന്നുകള്‍ വാങ്ങാന്‍ വ്യജകുറിപ്പടികള്‍ തയ്യാറാക്കി കുട്ടികള്‍

Synopsis

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ്, ആലപ്പുഴ ജില്ല ഡ്രഗ് ഇന്‍സ്‌പെക്ടറുടെ കാര്യാലയം എന്നിവ സംയുക്തമായി നഗത്തിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തി. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും വ്യാജ മരുന്ന് കുറിപ്പടികള്‍ ഉപയോഗിച്ച് മാരകരോഗങ്ങള്‍ക്കുള്ള ഗുളികകളും, ചുമയ്ക്കുള്ള മരുന്നുകളും ലഹരിയ്ക്കായി കുട്ടികളൂം യുവാക്കളും വാങ്ങുന്നുവെന്നും  ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള സ്റ്റേഷനറി കടകളിലൂടെ ലഹരി കലര്‍ന്ന മിഠായികളും വില്‍ക്കുന്നു എന്ന രക്ഷിതാക്കളുടെയും അധ്യാപകരുടേയും പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 

പ്രത്യേക പട്ടികയില്‍ പെടുത്തിയിരിക്കുന്ന മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വില്‍ക്കുമ്പോള്‍ ഇതിന്റെ സ്റ്റോക്ക് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും വാങ്ങുവാനായി വരുന്നവര്‍ ഹാജരാക്കുന്ന കുറിപ്പടികള്‍ പരിശോധിച്ച് വില്‍ക്കുന്ന മരുന്നുകള്‍ കുറിപ്പടികളികളില്‍ രേഖപ്പെടുത്തി പകര്‍പ്പുകള്‍ വാങ്ങി മെഡിക്കല്‍ സ്റ്റോറുകളില്‍ സൂക്ഷിക്കണമെന്നുമാണ് ചട്ടം. കൈകാര്യം ചെയ്യുന്നതിലെ സൗകര്യവും  ഉപയോഗിച്ചാല്‍ പിടിക്കെപ്പെടുവാനുള്ള സാധ്യതകുറവുമാണ് ഇത്തരം മാരകമായ മയക്കുമരുന്നുകളിലേയ്ക്ക് യുവാക്കളെയും കുട്ടികളേയും ആകര്‍ഷിക്കുന്നത്. സ്വന്തമായി ഡോക്ടറുടെ കുറിപ്പടിയുണ്ടാക്കി ലഹരി ഗുളികകള്‍ വാങ്ങി വില്‍ക്കുന്ന രണ്ടുപേരെ കഴിഞ്ഞ ദിവസം ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയിരുന്നു. 

വരും ദിവസങ്ങളില്‍ കൂടുതല്‍ മെഡിക്കള്‍ സ്റ്റോറുകളിലും വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള കടകളിലും ഡ്രഗ് ഇന്‍സ്‌പെക്ടറുമാരും, ഫുഡ് ആന്റ് സേഫ്ടി അധികൃതരുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുന്നതാണെന്നും ആലപ്പുഴ ഡെപ്യ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍ എസ് സലിംകുമാര്‍ അറിയിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ എലിസബത്ത് മെല്‍വിന്‍, എറണാകുളം ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ (ആയുര്‍വേദം) ഡോ. ജയ വി ദേവ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പി എം സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഫിറ്റായാൽ' അടുത്ത പെ​​ഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ
ക്രിസ്മസ് ദിനത്തിലെ ആക്രമണം; ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമെന്ന് മാർ ആൻഡ്രൂസ് താഴത്ത്, 'എത്ര ആക്രമിച്ചാലും രാജ്യത്തിനുവേണ്ടി നിലകൊള്ളും'