അഭിമന്യുവിനെ കൊന്നവരോടൊപ്പമെന്ന് വ്യാജപോസ്റ്റുകള്‍: പുറത്തിറങ്ങാനാവാതെ യുവാവ്

Web Desk |  
Published : Jul 10, 2018, 09:12 PM ISTUpdated : Oct 04, 2018, 03:02 PM IST
അഭിമന്യുവിനെ കൊന്നവരോടൊപ്പമെന്ന് വ്യാജപോസ്റ്റുകള്‍: പുറത്തിറങ്ങാനാവാതെ യുവാവ്

Synopsis

അഭിമന്യുവിനെ കൊന്നവരോടൊപ്പമെന്ന് വ്യാജപോസ്റ്റുകള്‍: പുറത്തിറങ്ങാനാവാതെ യുവാവ്

കോഴിക്കോട്: വ്യാജ ഫേസ്ബുക്ക് പ്രചാരണത്തിന്റെ മറ്റൊരു  ഇരയാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ദഹീൽ. അഭിമന്യുവിന്റെ കൊലയാളികളെ അനുകൂലിക്കുന്ന  സന്ദേശങ്ങൾ പ്രചരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടിന്റെ മുഖചിത്രം ദഹീലിന്റെതാണ്. വ്യാജ പ്രചാരണം കാരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഈ ചെറുപ്പക്കാരൻ.

കത്തി കണ്ടാൽ ഭയക്കുന്നവരല്ല സഖാക്കൾ എന്ന് പറഞ്ഞ മൂന്ന് കൂട്ടുകാർ ഉണ്ടായിരുന്നു. അതിൽ ഒരാൾ ഇപ്പോളില്ല. രണ്ടുപേർ അധികനാൾ ജീവിക്കില്ല. ഫേസ്ബുക്കിൽ റിസ്വാൻ റിസു എന്ന അക്കൗണ്ടിലൂടെ പ്രചരിച്ച സന്ദേശം ഇതായിരുന്നു. അക്കൗണ്ടിന്റെ മുഖചിത്രം കോഴിക്കോട് സ്വദേശി മുഹമ്മദ് ദഹീലിന്‍റേതാണ്.

പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സിപിഎം അനുകൂല ഗ്രൂപ്പുകളിൽ പ്രചരിച്ചപ്പോഴാണ് ദഹീൽ സുഹൃത്തുക്കൾ വഴി വിവരമറിയുന്നത്. പോസ്റ്റിന് താഴെ ഭീഷണി രൂപത്തിൽ കമന്റുകൾ വന്നുതുടങ്ങിയതോടെ പാലക്കാട് ജോലി ചെയ്തിരുന്ന ദഹീൽ അവധിയെടുത്ത് വീട്ടിലെത്തി. മൂന്ന് മാസം മുന്പ് ദഹീൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വ്യാജപ്രൊഫൈലിൽ ഉള്ളത്. ഫറൂഖ് പൊലീസ് പരാതിയിൽ അന്വേഷണം തുടങ്ങി. സൈബർ സെല്ലും പരാതിയെകുറിച്ച് അന്വേഷിക്കുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇതാണ് മക്കളെ ദുബൈ, ഇവിടെ ഇങ്ങനെയാണ്...പുതുവർഷാഘോഷം കഴിഞ്ഞതോടെ റോഡുകളും 'ക്ലീൻ', വൈറലായി വീഡിയോ
ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന കേസിൽ പങ്കില്ല; അടൂർ പ്രകാശിന്റെ ആരോപണം വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്