മധ്യപ്രദേശില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാരെന്ന് ആരോപണം

Web Desk |  
Published : Jun 03, 2018, 01:44 PM ISTUpdated : Oct 02, 2018, 06:33 AM IST
മധ്യപ്രദേശില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാരെന്ന് ആരോപണം

Synopsis

വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ്

ഭോപാല്‍: മധ്യപ്രദേശിലെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് കോണ്‍‌ഗ്രസ്. 60 ലക്ഷം വ്യാജ വോട്ടര്‍മാരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 

അതേസമയം, വോട്ടിങ് യന്ത്രത്തിലെ തകരാറിനെത്തുടർന്ന് വിവാദത്തിലായ ഉത്തർപ്രദേശിലെ കയ്റാന മണ്ഡലത്തിലെ 73 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും വോട്ടെടുപ്പ് പ്രഖ്യാപിച്ചു. യന്ത്രത്തകരാർ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ കക്ഷികൾ റീപോളിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൂടു കൂടിയ കാലവസ്ഥയാണ് യന്ത്രതകരാറിന് കാരണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അറിയിപ്പ്.  കയ്റാനയ്ക്ക്  പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ ഭണ്ഡാര–ഗോണ്ടിയയിൽ 49 പോളിങ് ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പു നടക്കും.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 'ഡോക്ടർ' പറഞ്ഞതെല്ലാം വിശ്വസിച്ചു, ചതിപറ്റിയെന്ന് അറിഞ്ഞത് വഴിയെ, യുവാവിന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ
ബലപ്രയോഗമില്ല, യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, നിലവിളിയുമായി ഭർത്താവ്, പൊലീസെത്തിയതോടെ കഥ മാറി