വ്യാജ വാട്സ്ആപ്പ് സന്ദേശം; തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Web Desk |  
Published : May 24, 2018, 05:45 PM ISTUpdated : Oct 02, 2018, 06:30 AM IST
വ്യാജ വാട്സ്ആപ്പ് സന്ദേശം; തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Synopsis

വ്യാജ വാട്സആപ്പ് സന്ദേശം; തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബെംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതാണെന്ന് ആരോപിച്ച് ബെംഗളൂരു നഗരമധ്യത്തിൽ രാജസ്ഥാൻ സ്വദേശിയായ തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. സ്ത്രീകളും പ്രായപൂർത്തിയാവാത്തവരുമടക്കം ഇയാളെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

ചാമരാജ് പേട്ടിലാണ് കാലുരാമു എന്നയാളെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ക്രൂരമായി മർദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തത്. പൊലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം നഗരത്തിലുണ്ടെന്ന വ്യാജ വാട്സ്ആപ്പ് സന്ദേശം കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം 14  പേർക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ട്രംപ് ദുർബലൻ, അഹംഭാവമുള്ളവൻ, വെടിവെപ്പ് നാടകം'; പരിഹസിച്ച് ഇറാന്‍റെ ലെഗോ വീഡിയോ, സോഷ്യൽ മീഡിയയിൽ വൈറൽ
ബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; നിരവധി ഇടങ്ങളിൽ നിന്ന് നാടൻ ബോംബുകള്‍ കണ്ടെടുത്തു