ദമ്പതികളും കൈകുഞ്ഞും പെരിയവാര ആറ്റില്‍ കാണാതായിട്ട് ഒരാഴ്ച  പിന്നിട്ടു; കനത്ത മഴ തിരച്ചിലിന് വില്ലനായി

Web Desk |  
Published : Jul 22, 2018, 01:19 PM ISTUpdated : Oct 02, 2018, 04:24 AM IST
ദമ്പതികളും കൈകുഞ്ഞും പെരിയവാര ആറ്റില്‍ കാണാതായിട്ട് ഒരാഴ്ച  പിന്നിട്ടു; കനത്ത മഴ തിരച്ചിലിന് വില്ലനായി

Synopsis

കഴിഞ്ഞ 13 നാണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആറ്റില്‍ ചാടിയത് കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വില്ലനായി  മൃതദേഹം കണ്ടെത്തിയില്ല

ഇടുക്കി: കുടുംബ വഴക്കിനെ തുടര്‍ന്ന് ആറ്റില്‍ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളെയും കൈകുഞ്ഞിനെയും കാണാതായിട്ട് ഒരാഴ്ച പിന്നിടുകയാണ്. കഴിഞ്ഞ 13 നാണ് പെരിയവാര എസ്റ്റേറ്റിലെ  തൊഴിലാളി ശിവരഞ്ജിനി, ആറുമാസം പ്രയാമുള്ള കുട്ടിയുമൊത്ത് ആറ്റില്‍ ചാടിയത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് വിഷ്ണു അപകടത്തില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും മൂന്നാര്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിന് ശ്രമിച്ചെങ്കിലും ആറ്റില്‍ നീരൊഴുക്ക് ശക്തമായത് തിരിച്ചടിയായി. 

ഇതിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെതെന്ന് തോന്നിക്കുന്ന മ്യതദേഹം പഴയമൂന്നാറിലെ ഹെഡ് വര്‍ക്‌സ് ജലാശയത്തില്‍ പൊങ്ങിയെങ്കിലും അധിക്യതര്‍ എത്തുന്നതിന് മുമ്പേ മുതിരപ്പുഴയാറില്‍ ആറ്റുകാടിലേക്ക് ഒലിച്ചുപോകുകയും ചെയ്തു. ഈ ഭാഗങ്ങളില്‍ നീരൊഴുക്ക് ശക്തമായതും പാറയിടുക്കുകള്‍ ഉള്ളതിനാലും മ്യതദേഹം തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്ന് അധിക്യതരും സാഷ്യപ്പെടുത്തുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയുടെയും ശിവരഞ്ജിനിയുടെയും മ്യതദേഹങ്ങള്‍  കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും പുഴയില്‍ തിരച്ചില്‍ നടത്തുന്നതിന് അധിക്യകര്‍ തയ്യറാകുന്നുമില്ല. ഒരുവര്‍ഷം മുമ്പാണ് വിഷ്ണുവും-ശിവരഞ്‌നിയും വിവാഹിതരായത്. മദ്യപിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ പതിവായിരുന്നു. സംഭവത്തിന്റെ തലേദിവസവും രാവിലെയും ഇരുവരും വഴക്കിട്ടുന്നതായി അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പ്രദേശവാസികളെ ശിവരഞ്ജിനി അനുവധിച്ചിരുന്നില്ല. 

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരുടെ മ്യതദേഹങ്ങള്‍ കണ്ടെത്താന്‍ പോലീസിനും ഫയര്‍ ഫോഴ്‌സ് അധിക്യതര്‍ക്കും കഴിയാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ജലാശയത്തില്‍ അരമണിക്കുറോളം മ്യതദേഹം ഒഴുകിനടന്നിട്ടും പുറത്തെടുക്കാന്‍ കഴിയാത്ത അധിക്യതരുടെ അലസത നിരവധി പ്രശ്‌നങ്ങള്‍ കാരണമായിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന