
തുംകൂര്‍ ശ്രീ സിദ്ധാര്‍ത്ഥ ഡീംഡ് യൂണിവേഴ്‌സിറ്റിയിലെ എംഡിഎസ് വിദ്യാര്‍ത്ഥിനിയായ നിലീനക്ക് മാര്‍ച്ച് 23നാണ് ക്യാമ്പസിനുള്ളില്‍ വച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റത്. 23 ദിവസം ഗുരുതരപരിക്കുകളുമായി യശ്വന്തപുരം രാമയ്യ മെമ്മോറിയല്‍ ആശുപത്രിയിലെ തീവ്രപരിചരണത്തില്‍ കഴിഞ്ഞ ശേഷമാണ് നിലീന മരിച്ചത്. കര്‍ണാടക ആഭ്യന്തരമന്ത്രി പരമേശ്വരയുടെ നിയന്ത്രണത്തിലുള്ളതാണ് കോളേജ്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജ്മെന്‍റിനോട് അടുപ്പമുള്ളവര്‍ വിളിക്കുന്നുണ്ടെന്ന് നിലീനയുടെ അച്ഛന്‍ പറഞ്ഞു. ചികിത്സയുടെ ആദ്യദിവസങ്ങളില്‍ നിലീനയുടെ അവസ്ഥ മെച്ചപ്പെട്ടിരുന്നു. പക്ഷെ സാഹചര്യങ്ങള്‍ മാറിയത് പെട്ടെന്നായിരുന്നു.
ഈ ഘട്ടത്തില്‍ ആശുപത്രിഅധികൃതര്‍ അവയവദാനത്തിന് നിര്‍ബന്ധിച്ചുവെന്നും നിലീനയുടെ അച്ഛന്‍ ചന്ദ്രന്‍ പറയുന്നു. അവയവകച്ചവടമാഫിയകളുടെ പങ്കിനെ പറ്റിയും ഇവര്‍ക്ക് സംശയമുണ്ട്. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല. ബൈക്ക് ഓടിച്ചയാള്‍ക്കെതിരെയല്ല പൊലീസ് കുറ്റം ചുമത്തിയിട്ടുള്ളത്. യഥാര്‍ത്ഥ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്...കര്‍ണാടക ആഭ്യന്തരമന്ത്രിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന പൊലീസ് കേസ് നീതിപൂര്‍വമായി അന്വേഷിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ കേസ് സിബിഐക്ക് കൈമാറണമെന്നാണ് ഇവരുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam