ബിജെപി സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ല; മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭം

Web Desk |  
Published : Apr 16, 2018, 08:48 AM ISTUpdated : Jun 08, 2018, 05:48 PM IST
ബിജെപി സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ല; മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭം

Synopsis

ജൂ​ൺ ഒ​ന്നി​ന് തുടങ്ങുന്ന മാര്‍ച്ചില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും പങ്കെടുക്കും.

മും​ബൈ: സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ജൂണ്‍ ഒന്നു മുതല്‍ വീണ്ടും ലോങ് മാര്‍ച്ച് നടത്താനാണ് തീരുമാനം. ഫെബ്രുവരിയിലെ പ്രതിഷേധത്തിന് ശേഷം ബി.ജെ.പി സര്‍ക്കാര്‍ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ(​എ​ഐ​കെ​എ​സ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത് ന​വേ​ലെ പ​റ​ഞ്ഞു.

ജൂ​ൺ ഒ​ന്നി​ന് തുടങ്ങുന്ന മാര്‍ച്ചില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും പങ്കെടുക്കും. സ​മ​ര​ത്തി​ന് മു​ന്നേ‌​ടി​യാ​യി ഗ്രാ​മ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. 24 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 20 ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​രു​ടെ ഒ​പ്പ് ശേ​ഖ​രി​ക്കും. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നാ​സി​ക്കി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ലോംങ് മാ​ർ​ച്ചി​ൽ 20,000ലേ​റെ ക​ർ​ഷ​ക​രാണ് പ​ങ്കെ​ടു​ത്തി​രു​ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും,ആർഷഭാരതസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നം ഉപയോഗിക്കാന്‍ ആലോചന:ജോൺ ബ്രിട്ടാസ്
ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ