'വത്തക്ക' പരാമര്‍ശം; ഫാറൂഖ് കോളേജില്‍ ഇന്ന് വിദ്യാര്‍ത്ഥി പ്രതിഷേധം

Web Desk |  
Published : Mar 19, 2018, 06:47 AM ISTUpdated : Jun 08, 2018, 05:45 PM IST
'വത്തക്ക' പരാമര്‍ശം; ഫാറൂഖ് കോളേജില്‍ ഇന്ന് വിദ്യാര്‍ത്ഥി പ്രതിഷേധം

Synopsis

എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തണ്ണിമത്തന്‍ ഏന്തി സമരം

കോഴിക്കോട്: ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതിയെ പരിഹസിച്ച് അധ്യാപകന്‍ നടത്തിയ പ്രഭാഷണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്ന് കോളേജില്‍ പ്രതിഷേധ പ്രകടനം നടത്തും. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തണ്ണിമത്തന്‍ ഏന്തി സമരം സംഘടിപ്പിക്കും. 

വിദ്യാര്‍ത്ഥിനികളുടെ ശരീരത്തെ തണ്ണിമത്തനോട് ഉപമിച്ച് അധ്യാപകന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം. ഹോളി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കെഎസ്‍യു ക്യാമ്പസിന് പുറത്ത് ഹോളി ആഘോഷം സംഘടിപ്പിക്കും. ക്യാമ്പസിലുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് അന്വേഷണസമിതി തെളിവെടുപ്പ് നടത്തും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെറിയ പെരുന്നാളിന് മുൻകൂട്ടി 'പത്തിരിത്തല്ല്'; മുൻകൂട്ടി എടുത്ത ഓർഡർ പ്രകാരം പത്തിരി നൽകിയില്ല! ഗ്യാസില്ലാതെ പാചകം മുടങ്ങി; ഒടുവിൽ കയ്യാങ്കളി
പിണറായി മുഖ്യമന്ത്രി ആയാൽ സന്തോഷം,മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്, നിലവിലെ സാഹചര്യത്തിൽ ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് ജി സുധാകരന്‍