20 വർഷത്തെ കാത്തിരിപ്പെന്ന് പ്രതി കമൽ സിം​ഗ് ജംവാൽ; നടത്തിയത് വൻ ആസൂത്രണം, ഫറൂഖ് അബ്ദുളളയ്ക്ക് നേരെയുളള വധശ്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Published : Mar 12, 2026, 10:43 AM IST
murder attempt

Synopsis

ഇത്രയും വർഷത്തെ പ്രതികാരത്തോടെ കാത്തിരുന്നത് എന്തിനാണെന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്. പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

ശ്രീന​ഗർ: കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളളക്ക് നേരെയുണ്ടായ വധശ്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 20 വർഷമായി ഫറൂഖ് അബ്​ദുള്ളയെ കൊലപ്പെടുത്താൻ കാത്തിരിക്കുകയായിരുന്നു എന്നാണ് പിടിയിലായ അക്രമി കമൽ സിം​ഗ് ജംവാൽ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. നിലവിൽ ഇയാൾക്ക് ഭീകരബന്ധം ഒന്നുമില്ലെന്നാണ് പൊലീസിന്റെ നിഗമനം. അതേ സമയം സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അതിൽ ഫറൂഖ് അബ്ദുള്ളയുടെ കഴുത്തിന് തൊട്ടരികെ വരെ തോക്കുമായി എത്തുന്നതായി കാണാം. നിറയൊഴിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ഇടപെടുകയായിരുന്നു. ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന അവസ്ഥയിലായിരുന്നു. എന്നാൽ എന്തിനാണ് വധശ്രമം നടത്തിയത് എന്ന കാര്യത്തിൽ പൊലീസ് കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല. കമൽ സിം​ഗ് ജംവാൽ കടകൾ നടത്തി ഉപജീവനം നടത്തുന്നയാളാണ്. മൂന്ന് കടകളുള്ളതിൽ രണ്ടെണ്ണം വാടകക്ക് നൽകിയിരിക്കുകയാണ്. ഇത്രയും വർഷത്തെ പ്രതികാരത്തോടെ കാത്തിരുന്നത് എന്തിനാണെന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്. പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആര് സഹായിച്ചാലും ഇല്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും'; നിലപാട് ആവർത്തിച്ച് വീണ്ടും സിസി മുകുന്ദൻ; സിപിഐ ക്യാംപിൽ ആശങ്ക
പശ്ചിമേഷ്യയിൽ യുദ്ധം, നോമ്പുകാലം, കുത്തനെ ഇടിഞ്ഞ് മുട്ടവില, പൗഡറാക്കാനുള്ള നീക്കത്തിൽ ഉത്പാദകർ