നോമ്പ് കാലം;  വിദ്യാര്‍ത്ഥികള്‍ക്ക് നന്മയുടെ പരിശീലനകാലം

Web Desk |  
Published : May 30, 2018, 12:49 AM ISTUpdated : Jun 29, 2018, 04:18 PM IST
നോമ്പ് കാലം;  വിദ്യാര്‍ത്ഥികള്‍ക്ക് നന്മയുടെ പരിശീലനകാലം

Synopsis

വിദ്യാർത്ഥികൾക്ക് നോമ്പിന്‍റെ  നല്ല പാഠങ്ങൾ പകര്‍ന്നു നല്‍കുകയാണ് അജ്‌മാൻ അൽ അമീർ സ്‌കൂൾ അധ്യാപകര്‍.

നോമ്പുകാലം ഗള്‍ഫിലെ  വിദ്യാര്‍ത്ഥികള്‍ക്ക് നന്മയുടെ പരിശീലനകാലം കൂടിയാണ്. ഭക്ഷണപ്പൊതികളുമായി ലേബര്‍ ക്യാംപുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ റംസാന്‍ നാളുകളില്‍  പ്രവാസലോകത്തെ പതിവു കാഴ്ചയാണ്. വിദ്യാർത്ഥികൾക്ക് നോമ്പിന്‍റെ  നല്ല പാഠങ്ങൾ പകര്‍ന്നു നല്‍കുകയാണ് അജ്‌മാൻ അൽ അമീർ സ്‌കൂൾ അധ്യാപകര്‍. ചുറ്റുമുള്ളവരുടെ നോവുകൾ പരിചയിച്ചറിയാനും അവർക്ക് സ്നേഹസ്പർശം പകരാനുമായി സ്കൂളിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളുമായി അവര്‍ അജ്മാനിലെ ലേബ ര്‍കാംപുകളിലെത്തി.  നിത്യോപയോഗ ഭക്ഷണവസ്തുക്കളുടെ സ്നേഹപ്പൊതികളുമായെത്തിയ കുട്ടികളെ ഇരുകൈയ്യും നീട്ടിയാണ് തൊഴിലാളികൂട്ടം സ്വീകരിച്ചത്.

വിവിധ ഭക്ഷ്യവസ്തുക്കൾ 1500 ലധികം പാക്കറ്റുകളിലാക്കി കെ ജി ക്ലാസ് മുതല്‍ തുടങ്ങി പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ ഉത്സാഹത്തോടെ ദാനധര്‍മ്മത്തിലേര്‍പ്പെട്ടു. സ്‌കൂൾ ചെയർമാൻ എ കെ അബ്ദുൽ സലാം, പ്രിൻസിപ്പൽ എസ് ജെ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. ഇഫ്താര്‍കിറ്റുകള്‍ വിതരണം ചെയ്തശേഷം ക്യംപിലുള്ളവരുമായി സംവദിച്ചാണ് അവരുടെ മടക്കം. അങ്ങനെ നോമ്പുകാലം നന്മകളുടെ പരിശീലനകാലം കൂടിയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു
നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; നേപ്പാളിൽ പ്രളയദുരന്തം; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി