കപ്യാരുടെ കുത്തേറ്റ് വൈദികന്‍ മരിച്ചു

Web Desk |  
Published : Mar 01, 2018, 02:07 PM ISTUpdated : Jun 08, 2018, 05:46 PM IST
കപ്യാരുടെ കുത്തേറ്റ് വൈദികന്‍ മരിച്ചു

Synopsis

 ഫാദര്‍ സേവ്യര്‍ തേലക്കാടാണ് കപ്യാരുടെ കുത്തേറ്റ് മരിച്ചത് .

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുപള്ളിയിൽ വൈദികൻ കുത്തേറ്റ് മരിച്ചു . ഫാദര്‍ സേവ്യര്‍ തേലക്കാടാണ്(52) കപ്യാരുടെ കുത്തേറ്റ് മരിച്ചത് .  കാലിലാണ് കുത്തേറ്റത്. മൃതദേഹം അങ്കമാലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ഇന്ന് ഉച്ച്യ്ക്ക് ഒന്നരയോടെയാണ് പള്ളിയിലെത്തി  കപ്യാരായിരുന്ന ജോണി ഫാദര്‍ സേവ്യറെ കുത്തിയത്. ജോണിയെ മൂന്നു മാസം മുമ്പ് കപ്യാർ ചുമതലയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജോണി ഇന്ന് വൈദികനെ  കാണാനെത്തുകയായിരുന്നു. തുടർന്നുണ്ടായ  വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.  

സംഭവത്തിനു ശേഷം ജോണി സമീപത്തെ വനത്തിലേക്ക് ഓടി രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ അച്ഛനെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് കുത്തേറ്റു മരിച്ച ഫാദര്‍ സേവ്യര്‍. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് ഫാദര്‍ സേവ്യര്‍. പൗലോസ്, ത്രേസ്യ എന്നിവരാണ് മാതാപിതാക്കള്‍. മാളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെലന്‍ എന്നിവര്‍ സഹോദരങ്ങളാണ്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ