കാമുകനുമായി ഫോണിൽ സംസാരിച്ചതിൽ കുപിതനായി പിതാവ് മകളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Web Desk |  
Published : Jul 01, 2018, 07:43 PM ISTUpdated : Oct 02, 2018, 06:50 AM IST
കാമുകനുമായി ഫോണിൽ സംസാരിച്ചതിൽ കുപിതനായി പിതാവ് മകളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Synopsis

  ഫോണിൽ കാമുകനുമായി ദീർഘനേരം സംസാരിച്ചതാണ് കൊലയ്ക്ക് കാരണം മഴുവിന്റെ പിടി ഉപയോ​ഗിച്ച് തലയ്ക്കടിച്ചു

ആന്ധ്രാപ്രദേശ്: മകൾ കാമുകനുമായി ഫോണിൽ ​ ദീർഘനേരം സംസാരിച്ചതിൽ കുപിതനായി പിതാവ് മകളെ കൊന്നു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. മകളുടെ പ്രണയത്തെ പിതാവ് അം​ഗീകരിക്കാൻ‌ തയ്യാറല്ലായിരുന്നു. ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന മകളെ മഴുവിന്റെ പിടിയായി ഉപയോ​ഗിക്കുന്ന കുറുവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ടൊണ്ടുപ്പു കോട്ടയ്യ എന്ന കർഷകന്റെ മകൾ ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. പിറ്റേന്ന് പെൺകുട്ടിയുടെ ഇരുപത്തിനാലാം പിറന്നാൾ ആയിരുന്നു.

പ്രണയബന്ധം സമ്മതമല്ലാത്തതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്ന് പിതാവ് കോട്ടയ്യ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മകളുടെ ജീവൻ രക്ഷിക്കാൻ അമ്മ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടിയേറ്റ ഉടൻ തന്നെ ചന്ദ്രിക മരിച്ചു. കോട്ടയ്യയുടെ മേൽ കൊലപാതക കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ