അനിയന്‍റെ ഭാര്യയുമായി വഴക്കിട്ടു; മൂത്ത മകനെ പിതാവ് വെടിവച്ചു

Published : Jul 16, 2017, 12:19 PM ISTUpdated : Oct 05, 2018, 03:26 AM IST
അനിയന്‍റെ ഭാര്യയുമായി വഴക്കിട്ടു; മൂത്ത മകനെ പിതാവ് വെടിവച്ചു

Synopsis

ഇടുക്കി: സൂര്യനെല്ലിയില്‍ അച്ഛന്‍ മകനെ  വെടിവച്ചു. ഇളയ മകന്റെ ഭാര്യയുമായി വഴക്കുണ്ടാക്കിയതിനാണ് മൂത്ത മകനെ പിതാവ് വെടിവച്ചത്. സൂര്യനെല്ലി സ്വദേശി വടക്കന്‍ചേരി വീട്ടില്‍ അച്ഛന്‍കുഞ്ഞാണ്  മകന്‍ ബിനുവിനെ വെടിവച്ചത്. ലൈസന്‍സില്ലാത്ത നാടന്‍ തോക്കുകൊണ്ടാണ് വെടി വച്ചത്. ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് വെടിവച്ചത്. അച്ചന്‍കുഞ്ഞിന്റെ ഇളയ മകന്റേത് പ്രണയവിവാഹമായിരുന്നു. ഈ പെണ്‍കുട്ടിയുമായി അച്ചന്‍കുഞ്ഞ് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു.  ഇന്നലെ ഇത്തരത്തില്‍ വഴക്കുണ്ടായപ്പോള്‍ തടസ്സം പറഞ്ഞതാണ് പ്രകോപനത്തിനു കാരണം. 

ബിനുവിന്റെ വയറിനാണ് വെടിയേറ്റത്. വെടിയേറ്റുവീണ ബിനുവിനെ അയല്‍വാസികളാണ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തിനു ശേഷം അച്ചന്‍കുഞ്ഞ് ഒളിവില്‍പ്പോയി. ഇയാളെ വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാന്തന്‍പാറ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കരോൾ നടത്തിയത് മദ്യപിച്ച്', കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ; ചോദ്യമുയർന്നപ്പോൾ മലക്കം മറി‌ഞ്ഞു
ഫോൺ ഉപയോ​ഗം വീടിനുള്ളിൽ മതി, ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് വിലക്കുമായി രാജസ്ഥാൻ