തട്ടിക്കൊണ്ട് പോയവരോട് ദേഷ്യമില്ല; വീണ്ടും യമനിലേക്ക് പോകും: ഫാ. ടോം ഉഴുന്നാലില്‍

Published : Dec 05, 2017, 07:16 PM ISTUpdated : Oct 05, 2018, 01:05 AM IST
തട്ടിക്കൊണ്ട് പോയവരോട് ദേഷ്യമില്ല; വീണ്ടും യമനിലേക്ക് പോകും: ഫാ. ടോം ഉഴുന്നാലില്‍

Synopsis

തിരുവനന്തപുരം: സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക് പോകുമെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരര്‍ തന്നെ ഉപദ്രവിച്ചില്ല.അതിനാല്‍ തന്നെ അവരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും ഫാദര്‍ ടോം ഉഴുനാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ആരോടും പരിഭവം ഇല്ല.  സഭ ആവശ്യപ്പെട്ടാല്‍ യമനിലേക്ക് പോകാം. തട്ടിക്കൊണ്ട് പോയവരോട് ദേഷ്യമില്ല- ഫാദര്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെ നീണ്ട തടവ്. ഒപ്പമുണ്ടായിരുന്നവരെ ഉള്‍പ്പെടെ അതിക്രൂരമായി കൊലപ്പെടുത്തിയപ്പോഴും ഭീകരര്‍ തന്നോട് അത്തരത്തില്‍ പെരുമാറിയില്ല.ഉപദ്രവവും ഉണ്ടായില്ല. അതുകൊണ്ടുതന്നെ അവരെ കുറിച്ചു പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നു. ജനസേവനം മാത്രമാണ് ലക്ഷ്യം. അതിനായി ഇവിടെ നിയോഗിച്ചാലും സന്തോഷത്തോടെ പോകുമെന്നും ഫാദര്‍ പറഞ്ഞു. 556 ദിവസങ്ങള്‍ ഭീകരരുടെ തടവില്‍ കഴിഞ്ഞ ശേഷം സെപ്റ്റംബര്‍ 12 നു ആണ് ഫാദര്‍ ടോം ഉഴുന്നാല്‍ മോചിതനായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി
ട്രംപിന് തിരിച്ചടിയേറ്റതിന് പിന്നാലെ കടുപ്പിച്ച് ഇന്ത്യ, വ്യാപാര കരാറിൽ സുപ്രധാന നീക്കം; തിങ്കളാഴ്ച യോഗത്തിൽ പങ്കെടുക്കില്ല, സാഹചര്യം നിരീക്ഷിക്കും