ഫാ. ടോം ഉഴുന്നാലിൽ ഇന്ന് ദില്ലിയിലെത്തും

Published : Sep 28, 2017, 06:32 AM ISTUpdated : Oct 05, 2018, 03:14 AM IST
ഫാ. ടോം ഉഴുന്നാലിൽ ഇന്ന് ദില്ലിയിലെത്തും

Synopsis

ന്യൂഡല്‍ഹി: യെമനിൽ ഐ എസ് ഭീകരർ മോചിപ്പിച്ച ഫാ ടോം ഉഴുന്നാലിൽ ഇന്ന് ദില്ലിയിലെത്തും. രാവിലെ ഏഴരയ്ക്ക് ദില്ലിയിലെത്തുന്ന ഉഴുന്നാലിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും.

സി ബി സി ഐ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം 29 ന് ബെംഗളൂരുവിലെത്തും . ബെംഗളൂരുവിലെ സെലേഷ്യൻ സഭാ ആസ്ഥാനത്ത് സ്വീകരണ പരിപാടിയും സർവമത പ്രാർത്ഥനയും നടക്കും. തന്റെ അനുഭവങ്ങൾ ഫാ.ടോം പങ്കുവെക്കും. അന്നേ ദിവസം നടക്കുന്ന ബിഷപ്സ് കൗൺസിൽ യോഗത്തിനിടെ  ബിഷപ്പുമാരെയും ഫാ. ടോം കാണുന്നുണ്ട് .

30 ന് ബെംഗളൂരുവിൽ കഴിയുന്ന അദ്ദേഹം ഞായറാഴ്ചയാണ് കേരളത്തിലേക്ക് തിരിക്കുക. ഒക്ടോബർ 1ന്  എറണാകുളത്തെത്തും . ജന്മസ്ഥലമായ കോട്ടയം രാമപുരത്ത് അദ്ദേഹത്തിന് സ്വീകരണം നൽകും .തിരുവനന്തപുരത്തെത്തുന്ന ഫാ.ടോം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് നന്ദി അറിയിക്കും .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പന്ത് ട്രംപിന്‍റെ കോർട്ടിൽ, മറുപടി പറയണം, അല്ലെങ്കിൽ കറുത്ത കാലം വരും'; ചർച്ചകൾ വഴിമുട്ടി, യുദ്ധം വ്യാപിപ്പിക്കാൻ മടിയില്ലെന്ന് ഇറാൻ
കോഴിക്കോട് മെഡി. കോളേജിലെ രണ്ട് അധ്യാപികമാർ, രോഗികളുടെ മുന്നിലിട്ടും മാനസിക പീഡനം; 12 പിജി വിദ്യാർഥികളും പരാതി നൽകി, സ്ഥലം മാറ്റം