ആദായ നികുതി അടച്ച വിവരം മറച്ചുവച്ചു; വി. മുരളീധരന്‍റെ സത്യവാങ്മൂലത്തില്‍ പിഴവ്

By Web DeskFirst Published Mar 13, 2018, 2:00 PM IST
Highlights
  • ബോധപൂര്‍വ്വം വിവരം മറച്ചുവച്ചു

കോഴിക്കോട്: രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമതി അംഗം വി. മുരളീധരന്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പിഴവ്. ഇതുവരെ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 216ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കളക്കൂട്ടത്ത് നിന്നും മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായ നികുതി അടച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2004-2005 സാമ്പത്തിക വര്‍ഷം ആദായ നികുതി അടച്ചിട്ടുണ്ടെന്നാണ് 2016ല്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്. 3,97,588 രൂപ ആദായ നികുതി അടച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.  എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായ നികുതി ഇനത്തില്‍ പണം അടച്ചിട്ടില്ലെന്ന് മുരളധരന്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടപ്രകാരം അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്. ഒന്നരവര്‍ഷം മുമ്പ് നല്‍കിയ സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധപൂര്‍വ്വം വിവരങ്ങള്‍ മറച്ചുവെച്ചെന്ന് കാണിച്ച് നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളാം.

click me!