എ​ഫ്ബി​ഐ​യു​ടെ ത​ല​വ​ൻ ജെ​യിം​സ് കോ​മി​യെ ട്രംപ് പു​റ​ത്താ​ക്കി

Published : May 10, 2017, 03:11 AM ISTUpdated : Oct 05, 2018, 12:50 AM IST
എ​ഫ്ബി​ഐ​യു​ടെ ത​ല​വ​ൻ ജെ​യിം​സ് കോ​മി​യെ ട്രംപ് പു​റ​ത്താ​ക്കി

Synopsis

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി എ​ഫ്ബി​ഐ​യു​ടെ ത​ല​വ​ൻ ജെ​യിം​സ് കോ​മി​യെ പു​റ​ത്താ​ക്കി. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് എ​ഫ്ബി​ഐ ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഡ​യ​റ​ക്ട​റെ പു​റ​ത്താ​ക്കി​യ​ത്. 

ഹി​ല്ല​രി ക്ലി​ന്‍റ​ണെ​തി​രാ​യ ഇ​മെ​യി​ൽ വി​വാ​ദ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം തെ​റ്റാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്ത​തി​നാ​ണ് പു​റ​ത്താ​ക്കി​യ​തെ​ന്ന് വൈ​റ്റ്ഹൗ​സ് വ​ക്താ​വ് സീ​ൻ സ്പൈ​സ​ർ പ​റ​ഞ്ഞു. പു​തി​യ ഡ​യ​റ​ക്ട​റെ ഉ​ട​ൻ നി​യ​മി​ക്കു​മെ​ന്ന് വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. എ​ന്നാ​ൽ റ​ഷ്യ​യും ട്രം​പി​ന്‍റെ സം​ഘ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള എ​ഫ്ബി​ഐ അ​ന്വേ​ഷ​ത്തി​ന്‍റെ പേ​രി​ലാ​ണ് കോ​മി​യെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് ഡെ​മോ​ക്രാ​റ്റി​ക് നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. 

ഹില്ലരി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചത് സംബന്ധിച്ച് പൊതു പ്രസ്താവനകള്‍ നടത്തുക വഴി കോമി നീതി വകുപ്പിന്‍റെ നടപടി ക്രമങ്ങള്‍ ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. എഫ്ബിഐ ഡയറക്ടറുടെ പുറത്താക്കല്‍ സംബന്ധിച്ചു അറ്റോര്‍ണി ജനറലും ഡെപ്യൂട്ടി അറ്റോര്‍ണി ജനറലും നല്കിയ ശുപാര്‍ശ പ്രസിഡന്‍റ് അംഗീകരിച്ചുവെന്നും വൈ​റ്റ്ഹൗ​സ് വ​ക്താ​വ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ഹില്ലരിയുടെ പല ചീത്ത കാര്യങ്ങള്‍ക്കും കോമി അനുമതി നല്‍കിയെന്നു ട്രംപ് വിമര്‍ശിച്ചത്. 

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി പ​ദം വ​ഹി​ച്ചി​രു​ന്ന അ​വ​സ​ര​ത്തി​ൽ ഒൗ​ദ്യോ​ഗി​ക സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​ൻ ഹി​ല്ല​രി സ്വ​കാ​ര്യ ഇ​മെ​യി​ൽ സെ​ർ​വ​ർ ഉ​പ​യോ​ഗി​ച്ചു എ​ന്ന​താ​യി​രു​ന്നു ആ​രോ​പ​ണം. ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഇ​ത് വ​ലി​യ ച​ർ​ച്ച​യാ​യി ഉ​യ​ർ​ന്നു വ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ഹി​ല്ല​രി​യു​ടെ സെ​ർ​വ​റെ​ക്കു​റി​ച്ചും ഇ​മെ​യി​ലു​ക​ളെ കു​റി​ച്ചും പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​ഫ്ബി​ഐ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Director James Comey Is Fired by Trump

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണക്കേസ്; അനീഷ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ഇഡി
സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി