
തിരുവനന്തപുരം: മഹാ പ്രളയത്തിന്‍റെ ദുരന്തത്തിന്‍റെ വേദന പേറുകയാണ് കേരളം. ആഗോളതലത്തില്‍ തന്നെ കേരളത്തിലെ പ്രളയം വലിയ ചര്‍ച്ചയായിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
അതിനടയിലാണ് ലോകപ്രശസ്ത ഫുട്ബോള്‍ ക്ലബായ ബാഴ്സലോണയും കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ ക്ലബ് കൂടിയാണ് ബാഴ്സ. മെസിയ്ക്കും ബാഴ്സയ്ക്കും കേരളത്തില്‍ വലിയ തോതിലുള്ള ആരാധക വൃന്ദമുണ്ട്. അതുകൊണ്ടുതന്നെ മെസിയുടെ ബാഴ്സലോണയുടെ ഐക്യദാര്‍ഢ്യം കേരളത്തിന് ആശ്വാസമാണ്.
ഇന്ത്യയിലെ മഹാപ്രളയത്തിന് ഇരകളായവരുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നതായും എല്ലാവര്‍ക്കും പിന്തുണ ഉറപ്പാക്കുമെന്നും ബാഴ്‌സലോണ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കഴിയുന്നത്ര സഹായം ബാഴ്സയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന വികാരമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. മലയാളികള്‍ ബാഴ്സയുടെ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്.
കേരളത്തിലെ ജനങ്ങളുടെ ദുരിതത്തിനൊപ്പം നില്‍ക്കാന്‍ കാട്ടിയ ആ വലിയ മനസ്സ് നമ്മൾ കാണാതെ പോകരുതെന്ന് മലയാളത്തില്‍ നിരവധിപേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam