മുസ്ലിംരാജ്യങ്ങള്‍ക്കുള്ള ട്രംപിന്റെ വിലക്കിന് കോടതിയുടെ സ്റ്റേ

Web Desk |  
Published : Feb 04, 2017, 01:51 PM ISTUpdated : Oct 05, 2018, 01:04 AM IST
മുസ്ലിംരാജ്യങ്ങള്‍ക്കുള്ള ട്രംപിന്റെ വിലക്കിന് കോടതിയുടെ സ്റ്റേ

Synopsis

ഇറാഖ്, ഇറാന്‍ ഉള്‍പ്പെടെ ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ച പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവാണ് യുഎസ് ഫെഡറല്‍ ജഡ്ജ് താല്‍ക്കാലികമായി മരവിപ്പിച്ചത്. അമേരിക്കയിലാകെ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. പ്രസിഡന്റ് പുറപ്പെടുവിച്ച എക്‌സിക്യുട്ടീവ് ഉത്തരവ് ചോദ്യം ചെയ്യാനോ റദ്ദാക്കാനോ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകരുടെ വാദം സിയാറ്റില്‍ കോടതി ജഡ്ജി ജെയിംസ് റോബാര്‍ട്ട് തള്ളി. ട്രംപിന്റെ ഉത്തരവ് നേരത്തെതന്നെ അമേരിക്കയിലെ പല കോടതികളും സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍, രാജ്യവ്യാപകമായി ഉത്തരവ് തടയപ്പെടുന്നത് ഇതാദ്യമായാണ്. വെര്‍ജീനിയ, ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്‌സ്, മിഷിഗണ്‍ കോടതികള്‍ ട്രംപിന്റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. നേരത്തെ അധികാരമേറ്റതിന് പിന്നാലെയാണ് ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവിറക്കിയത്. ഇറാന്‍, ഇറാഖ്, സിറിയ, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് 90 ദിവസത്തെക്കായിരുന്നു വിലക്ക്. ഇതിനൊപ്പം അഭയാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന യു.എസ് റെഫ്യൂജി അഡ്മിഷന്‍ പദ്ധതിയും 120 ദിവസത്തേക്ക് നിര്‍ത്തിവച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്. ഫെഡറല്‍ ജഡ്ജിയുടെ നടപടി ട്രംപ് ഭരണകൂടത്തിന് ചോദ്യം ചെയ്യാനാകുമെങ്കിലും കോടതി ഉത്തരവ് കനത്ത തിരിച്ചടി  ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലബാർ എക്സ്പ്രസിൽ പൊലീസിന് നേരെ കത്തി വീശി യാത്രക്കാരൻ; അക്രമം പ്രതി ടിടിഇയോട് തട്ടിക്കയറിയപ്പോൾ ഇടപെട്ടതോടെ
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി, നിരക്കുകൾ ഇങ്ങനെ; പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗത