
ഇടുക്കി: നെടുങ്കണ്ടം മൈലാടുംപാറയ്ക്ക് സമീപത്തായി ഏലതോട്ടത്തില്‍ നിന്ന വന്‍ മരമാണ് ഇന്ന് ഉച്ചതിരിഞ്ഞ് റോഡിലേയ്ക്ക് കടപുഴകി വീണത്. മുഖ്യമന്ത്രി കടന്നു പോകുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് മരം കടപുഴകിയത്. മരം വൈദ്യുതി ലൈനിലേയ്ക്കാണ് മറിഞ്ഞത്. മരം വീണതിന്റെ ആഘാതത്തില്‍ പോസ്റ്റുകള്‍ ഒടിഞ്ഞ് വീണു. നാല് പോസ്റ്റുകള്‍ ഒടിയുകയും വൈദ്യുതി കമ്പികള്‍ ഉപയോഗ ശൂന്യമാവുകയും ചെയ്തു.
മുഖ്യമന്ത്രി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വേനല്‍ മഴയെ തുടര്‍ന്ന് റോഡിലേക്ക് ചാഞ്ഞുനിന്ന മരം വീണത്. കുമളിയിലെ യോഗത്തിന് ശേഷം രാജാക്കാട് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി നെടുങ്കണ്ടം- ഉടുമ്പന്‍ചോല വഴിയാണ് കടുന്നു പോയത്.
രണ്ട് എല്‍റ്റി പോസ്റ്റുകളും രണ്ട് എച്ച് റ്റി പോസ്റ്റുകളുമാണ് തകര്‍ന്നത്. നെടുങ്കണ്ടം ടൗണ്‍ ഫീഡറിനേയും ഉടുമ്പന്‍ചോല ഫീഡറിനേയും തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന ഇന്റര്‍ലിങ്ക് യൂണിറ്റ് സ്ഥിതി ചെയ്യുന്നിടത്താണ് അപകടം നടന്നത്. ഒരു ഇന്റര്‍ലിങ്ക് യൂണിറ്റ് പൂര്‍ണ്ണമായും തകര്‍ന്നു.
ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശ നഷ്ടമാണ് കെഎസ്ഇബിയ്ക്ക് സംഭവിച്ചിരിക്കുന്നത്. പോസ്റ്റുകള്‍ കുറുകെ ഒടിഞ്ഞ് പോയി മരവും വൈദ്യുതി ലൈനും വഴിയിലേയ്ക്ക് വീണതോടെ മേഖലയില്‍ ഗതാഗത തടസവും നേരിട്ടു. എന്നാല്‍ സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നെടുങ്കണ്ടത്ത് നിന്നും പോലിസ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി. റോഡിലേയ്ക്ക് വീണ വൈദ്യുതി ലൈനുകള്‍ നീക്കം ചെയ്യുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam