സംസ്ഥാനത്ത് വൈറല്‍ പനിയും ചിക്കന്‍പോക്സും പടരുന്നു

By Web DeskFirst Published Dec 19, 2016, 4:22 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് വൈറല്‍ പനിയും ചിക്കന്‍പോക്‌സും പടരുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് രോഗ പകര്‍ച്ചക്ക് ആക്കം കൂട്ടുന്നത്. കൃത്യമായ ചികില്‍സ തേടിയില്ലെങ്കില്‍ രോഗം ഗുരുതരമാകുന്ന അവസ്ഥയുമുണ്ട്.

ഡിസംബര്‍ മാസം ഇതുവരെ ഒരു ലക്ഷത്തി എണ്ണായിരത്തി എണ്ണൂറ്റി നാല്‌ പേര്‍ക്ക് പനി സ്ഥിരീകരിച്ചപ്പോള്‍ ഒരാള്‍ക്ക് മരണവും സംഭവിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്ക് നോക്കുന്‌പോള്‍ 25 ലക്ഷത്തിലധികം പേരാണ് പനിക്ക് ചികില്‍സ തേടയിത്. പനിയില്‍ മരണം 19 ആകുകയും ചെയ്തു. പനിക്കൊപ്പം അലര്‍ജി സംബന്ധമായ അസുഖങ്ങളും ആസ്ത്മ ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളും കൂടുന്നുണ്ട്.

ഇതിനൊപ്പം ചിക്കന്‍പോക്‌സ് ബാധിതരുടെ എണ്ണവും കൂടുകയാണ്. ഈ മാസം ഇതുവരെ 1080 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതുള്‍പ്പടെ 20539 പേരാണ് ഇതുവരെ ചികില്‍സ തേടിയത്. ഈ മാസം ഒരാള്‍ മരിച്ചതുള്‍പ്പെടെ ഈ വര്‍ഷം 8 ഇതുവരെ ആകെ നാലുമരണവും സംഭവിച്ചു.

രോഗംബാധിച്ചാല്‍ കൃത്യമായ ചികില്‍സ തേടണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. വിശ്രമവും അനിവാര്യമാണ്.

click me!