കോഴിക്കോട് പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു

Web Desk |  
Published : May 18, 2018, 02:47 PM ISTUpdated : Oct 02, 2018, 06:35 AM IST
കോഴിക്കോട് പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു

Synopsis

കോഴിക്കോട് ചങ്ങരോത്ത് സ്വദേശികളാണ് മരിച്ചത്.

കോഴിക്കോട്:  കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് ചങ്ങരോത്ത് സ്വദേശികളും
സഹോദരന്മാരായ സുപ്പിക്കടയിൽ സാലിഹ് 26, സാബിത്ത് 23 എന്നിവരാണ് മരിച്ചത്.. ഇവരെ പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മരണകാരണം ഏതെങ്കിലും തരത്തിലുള്ള പനി ആണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് മുമ്പേ പനി വ്യാപകമാകുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഡങ്കി പനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. നിരവധി പേരാണ് കാസര്‍കോട് ജില്ലയില്‍ പനി ബാധിച്ച് ആശുപത്രികളില്ലേക്കെത്തുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്; 'ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്, ശബരിനാഥന്‍റെ സൗകര്യത്തിനല്ല'
ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; 200 ഓളം പേർ പേവിഷബാധ പ്രതിരോധ കുത്തിവയപ്പെടുത്തു, സംഭവം യുപിയിലെ ബദായൂനിൽ