കപ്പിലേക്ക് ഒരു ദിനം, ഒരു മത്സരം

By Web DeskFirst Published Jul 14, 2018, 10:27 AM IST
Highlights
  • ഫിഫ ലോകകപ്പ് ഫൈനല്‍ നാളെ
  • കലാശക്കളിക്ക് ഫ്രാന്‍സും ക്രൊയേഷ്യയും

മോസ്‌കോ: ഇരുപത്തിയൊന്നാം ഫിഫ ലോകകപ്പുയർത്തുന്നതാരെന്ന് നാളെ അറിയാം. ഒരിക്കൽ കൂടി വിശ്വവിജയികളാവാൻ ഫ്രാൻസും ചരിത്രം കുറിക്കാൻ ക്രൊയേഷ്യയും അരയും തലയും മുറുക്കി ഇറങ്ങും. അവസാനഘട്ട പരിശീലനത്തിലാണ് ഇരു ടീമുകളും. ലോകകപ്പ് തുടർച്ചയായി നാലാം തവണയും യൂറോപ്പിലേക്കാണ് പറക്കാനൊരുങ്ങുന്നത്.  ലോകകിരീടം ഫ്രാൻസിന് കിട്ടണേ എന്ന് പ്രാർഥിക്കുന്നവരുണ്ട് റഷ്യയിലെ ഗ്ലിബോറ്റ്സില്‍. ടീം ക്യാമ്പ് ചെയ്ത ഇടം ഫ്രഞ്ച് ടീമിന് സ്വന്തം നാടായിക്കഴിഞ്ഞു. അന്‍റോയ്ന്‍ ഗ്രീസ്മാനും, പോൾ പോഗ്ബയുമുൾപ്പെടെയുള്ള താരങ്ങൾ ഇന്നലെ പരിശീലനത്തിനിറങ്ങി. എന്നാൽ സൂപ്പർതാരം എംബാപ്പെ, ഒലിവർ ജിറൂഡ്, റാഫേല്‍ വരാനെ എന്നിവർ പരിശീലനത്തിനെത്തിയില്ല. വിശ്രമത്തിലാണ് വരാത്തവർ. തുടർച്ചയായി അധികസമയ മത്സരം കളിച്ചിട്ടും ഒട്ടും തളരാതെ പോരാടുന്ന ക്രോട്ടുകളുടെ കായികക്ഷമത അത്ഭുതമെന്ന് ഫ്രഞ്ച് താരങ്ങൾ പറയുന്നു.
വിജയദാഹമാണ് എല്ലാത്തിനും പിന്നിലെന്ന് ക്രൊയേഷ്യയുടെ റാക്കിറ്റിച്ച്. കളത്തിൽ 11 പേരല്ല 44 ലക്ഷം വരുന്ന ജനതയാണ് നാളെ ഇറങ്ങുകയെന്ന് പറയുന്നു നായകൻ. ലോകം കാത്തിരിക്കുന്ന പോരാട്ടത്തിനായി ആരാധകർ ലുഷ്നിക്കിയ്ക്കടുത്ത് തമ്പടിച്ച് കഴിഞ്ഞു.

click me!