ലക്ഷ്യം ലോക കിരീടം: നയം വ്യക്തമാക്കി ഡേവിഡ് ഡി ഗിയ

By Web DeskFirst Published Jun 3, 2018, 12:20 PM IST
Highlights
  • റഷ്യന്‍ ലോകകപ്പ് മോഹങ്ങള്‍ തുറന്നുപറഞ്ഞ് സ്പാനിഷ് ഗോള്‍കീപ്പർ

മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് സ്പെയിന്‍. ഗോള്‍മുഖത്ത് സ്പെയിനിന്‍റെ കോട്ട കാക്കുക 27കാരനായ  ഡേവിഡ് ഡി ഗിയയായിരിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. റഷ്യന്‍ ലോകകപ്പ് പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് ഗിയയിപ്പോള്‍. 'കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഒന്നാം നമ്പർ കീപ്പറായി ലോകകപ്പ് കളിക്കാനായി കാത്തിരിക്കുകയാണ് താന്‍. യോഗ്യത മത്സരങ്ങള്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- ഗിയ പറയുന്നു. 

നിലവിലെ ഫോമില്‍ ടീമിലെ മറ്റ് ഗോള്‍കീപ്പർമാരായ പെപെ റെയ്നയെയും, കേപാ അറിസബലഗയെയും മറികടന്ന് ഡേവിഡ് ഡി ഗിയ ടീമിലെ ഒന്നാം നമ്പർ കീപ്പറായി പരിഗണിക്കപ്പെടും എന്നാണ് വിലയിരുത്തലുകള്‍. സീസണില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനായി തകർപ്പന്‍ പ്രകടനമാണ്  ഗിയ കാഴ്ച്ചവെച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ കൂടുതൽ ക്ലീൻ ഷീറ്റ് ഡേവിഡ് ഗിയയുടെ പേരിലാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ഓഫ് ദ് ഇയറിൽ കഴിഞ്ഞ ആറ് സീസണിൽ അഞ്ചാം തവണയും ഗോള്‍കീപ്പറായി ഡേവിഡ് ഡി ഗിയയ്ക്ക് അവസരം ലഭിച്ചു. 

click me!