ഓസ്‌ട്രേലിയക്കെതിരെ വെടിയുണ്ട നിറച്ച് ഫ്രാന്‍സിന്‍റെ ആദ്യ ഇലവന്‍!

Web Desk |  
Published : Jun 16, 2018, 03:10 PM ISTUpdated : Jun 29, 2018, 04:22 PM IST
ഓസ്‌ട്രേലിയക്കെതിരെ വെടിയുണ്ട നിറച്ച് ഫ്രാന്‍സിന്‍റെ ആദ്യ ഇലവന്‍!

Synopsis

ഗ്രീസ്മാന്‍, എംബാപ്പേ, പോഗ്ബ ഡെംബലേ എന്നിവര്‍ ആദ്യ ഇലവനില്‍

കസാന്‍: ഓസ്‌ട്രേലിയക്കെതിരെ ആദ്യ മത്സരത്തിന് ശക്തരായ ഫ്രാന്‍സ് ഇറങ്ങുന്നത് പൂര്‍ണസന്നാഹത്തോടെ. സൂപ്പര്‍ താരങ്ങളായ ഗ്രീസ്മാന്‍, എംബാപ്പേ, പോഗ്ബ, ഡെംബലേ എന്നിവരെ പരിശീലകന്‍ ദെഷാംപ്സ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിനെ യൂറോപ്പ ചാമ്പ്യന്‍മാരാക്കിയ ഗ്രീസ്മാന്‍ തന്നെയാവും മത്സരത്തില്‍ ഫ്രാന്‍സിന്‍റെ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക. 

പരിക്കേറ്റ ജിറൗഡ് ആദ്യ ഇലവനില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം ഇതിഹാസ താരം ടീം കാഹിലിനെ ഉള്‍പ്പെടുത്താതെയാണ് ഓസ്‌ട്രേലിയ ആദ്യ ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യനിര താരം ജെഡിനാക്കാണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്. നബൗട്ട്, റോജിക്ക് എന്നിവരുടെ അക്രമണ മികവാകും കളത്തില്‍ ഓസ്‌ട്രേലിയയുടെ കരുത്ത് വരച്ചിടുക. എന്നാല്‍ ആദ്യ മത്സരം ജയിച്ച് തുടക്കം ഗംഭീരമാക്കാനാണ് ലോകകപ്പിലെ ഫേവറേറ്റുകളായ ഫ്രാന്‍സ് ഇറങ്ങുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും; മികച്ച പ്രതിപക്ഷമുള്ളത് ഗുണം ചെയ്യുമെന്ന് നിയുക്ത മേയർ വി വി രാജേഷ്
വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്ന് സ്ഥിരീകരണം