ഗ്രൂപ്പ് എയില്‍ പ്രീക്വാര്‍ട്ടര്‍ പട്ടികയായി

Web Desk |  
Published : Jun 20, 2018, 10:50 PM ISTUpdated : Oct 02, 2018, 06:33 AM IST
ഗ്രൂപ്പ് എയില്‍ പ്രീക്വാര്‍ട്ടര്‍ പട്ടികയായി

Synopsis

ഉറുഗ്വെ- റഷ്യ എന്നിവര്‍ അടുത്ത റൗണ്ടിലേക്ക്

മോസ്‌കോ: ലോകകപ്പില്‍ സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ ഉറുഗ്വെ വിജയിച്ചതോടെ ഗ്രൂപ്പ് എയില്‍ നോക്കൗട്ട് പട്ടികയായി. വിജയത്തോടെ ഉറുഗ്വെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ സൗദിയും ഈജിപ്തും ലോകകപ്പില്‍ നിന്ന് പുറത്തായി. നേരത്തെ ഇതേ ഗ്രൂപ്പില്‍ നിന്ന് രണ്ട് കളികളില്‍ ജയിച്ച് റഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. 

കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടാണ് ഈജിപ്തും സൗദിയും പുറത്തായത്. റഷ്യയോടും ഉറുഗ്വോയോടുമാണ് ഇരു ടീമുകളും പരാജയപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. 25-ാം തിയ്യതി നടക്കുന്ന ഉറുഗ്വെ- റഷ്യ പോരാട്ടം ഗ്രൂപ്പ് ചാമ്പ്യന്‍മാരെ തീരുമാനിക്കും. അതേദിവസം നടക്കേണ്ട ഈജിപ്ത്- സൗദി പോരാട്ടത്തിന്‍റെ ഫലം അപ്രസക്തമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യം എൽപിജി, പിന്നെ എണ്ണ, അമേരിക്കക്ക് പിന്നാലെ റഷ്യൻ കപ്പൽ മം​ഗളൂരു തീരത്ത്, ഇന്ത്യക്ക് ആശ്വാസദിനം
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നേരിടാൻ അടിയന്തര പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം; ഹ്രസ്വ-ദീർഘ കാല പദ്ധതികൾ സജ്ജമാക്കും