നെയ്‌മര്‍ പരിശീലനം നടത്തി; കോസ്റ്റാറിക്കയ്ക്കെതിരെ കളിക്കും

Web Desk |  
Published : Jun 20, 2018, 07:46 PM ISTUpdated : Jun 29, 2018, 04:27 PM IST
നെയ്‌മര്‍ പരിശീലനം നടത്തി; കോസ്റ്റാറിക്കയ്ക്കെതിരെ കളിക്കും

Synopsis

ബ്രസീലിയന്‍ ടീമിന് ആശ്വാസവാര്‍ത്ത

മോസ്‌കോ: ലോകകപ്പില്‍ കോസ്റ്റാറിക്കയ്ക്കെതിരെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ കളിക്കുമോ എന്ന ആശങ്കകള്‍ക്ക് അവസാനം. പരിശീലനത്തിന് സഹതാരങ്ങള്‍ക്കൊപ്പം നെയ്മര്‍ ഇന്ന് മൈതാനത്തിറങ്ങി. നെയ്മര്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. കോസ്റ്റാറിക്കയ്ക്കെതിരെ നെയ്‌മര്‍ കളിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പരിശീലനം പൂര്‍ത്തിയാക്കാതെ നെയ്‌മര്‍ നേരത്തെ മടങ്ങിയിരുന്നു. ഇതോടെയാണ് നെയ്‌മര്‍ കോസ്റ്റാറിക്കയ്ക്കെതിരെ കളിക്കുമോ എന്ന കാര്യം സംശയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പരിശീലനത്തിനായി മൈതാനത്തെത്തി പത്ത് മിനുറ്റിന് ശേഷം നെയ്‌മര്‍ ടീം സ്റ്റാഫിനൊപ്പം മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച്ചയാണ് നിര്‍ണായകമായ ബ്രസീല്‍- കോസ്റ്റാറിക്ക പോരാട്ടം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത് 3 വാഹനങ്ങൾ, പരിക്കേറ്റവർ ആശുപത്രിയിൽ, മദ്യലഹരിയിലെന്ന് നാട്ടുകാർ
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്