സുവാരസിന്‍റെ ആ ഗോള്‍ ആഘോഷത്തിന് പിന്നില്‍!

Web Desk |  
Published : Jun 21, 2018, 03:31 PM ISTUpdated : Oct 02, 2018, 06:34 AM IST
സുവാരസിന്‍റെ ആ ഗോള്‍ ആഘോഷത്തിന് പിന്നില്‍!

Synopsis

ഗോളാഘോഷത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത് സുവാരസ് തന്നെ

മോസ്‌കോ: ലോകകപ്പില്‍ സൗദി അറേബ്യക്കെതിരെ വിജയഗോള്‍ നേടി നൂറാം അന്താരാഷ്ട്ര മത്സരം ആഘോഷമാക്കിയിരുന്നു ഉറുഗ്വെയ്ന്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസ്. 23-ാം മിനുറ്റില്‍ ഗോള്‍ നേടിയശേഷം സുവാരസ് നടത്തിയ ആഹ്ലാദപ്രകടനം ഏവരുടെയും ശ്രദ്ധയാകര്‍ച്ചിരുന്നു. ജഴ്സിക്കുള്ളില്‍ നിറച്ച പന്തിനെ ചുമ്പിച്ചാണ് സുവാരസ് 'സെഞ്ചുറിത്തിളക്കം' കൂട്ടിയത്.

എന്നാല്‍ ഇതിന് പിന്നിലെ കാരണം ആരാധകര്‍ക്ക് പിടികിട്ടിയിരുന്നില്ല. ഇപ്പോള്‍ തന്‍റെ വ്യത്യസ്തമായ ഈ ആഘോഷപ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഉറുഗ്വെ സ്‌ട്രൈക്കര്‍. ഗര്‍ഭിണിയായ ഭാര്യയ്ക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും വേണ്ടിയാണ് കുപ്പായത്തിനുള്ളില്‍ പന്ത് നിറച്ച് ചുമ്പിച്ചതെന്ന് സുവാരസ് ആരാധകര്‍ക്കായി ട്വിറ്ററില്‍ കുറിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ ഗാന്ധിയോട് നേരിട്ട് അഭ്യർത്ഥനയുമായി ഷമ, അതൃപ്തി പരസ്യമാക്കി നിർണായക പ്രതികരണം; 'നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല'
നിവർത്തിയില്ലാതെ രാജാവൊരു സഭയുണ്ടാക്കി, പക്ഷേ പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!