
ദില്ലി: സൈനിക വിമാനങ്ങള്‍ക്ക് വിദേശത്ത് നിന്ന് സ്പെയര്‍ പാര്‍ട്സ് വാങ്ങിയ ഇടപാടില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ 17 കോടി രൂപയുടെ കോഴ വാങ്ങിയതായി ആരോപണം. എന്‍ഡിഎ സര്‍ക്കാർ അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളില്‍ ഒപ്പുവെച്ച ഈ കരാറിന് പിന്നിലെ കോഴ ഇടപാടിനെക്കുറിച്ച് ഉക്രെയിനിലെ അഴിമതി വിരുദ്ധ ബ്യൂറോ അന്വേഷണം തുടങ്ങി.
ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം പുറത്ത് വിട്ടത്. വ്യോമസേനയുടെ ചരക്ക് വിമാനമായി എന്‍ എന്‍ 32ന് സ്പെയര്‍ പാര്‍സുകള്‍ വാങ്ങാ്‍ 2014 നവംബര്‍ 26 നാണ് പ്രതിരോധ മന്ത്രാലയവും ഉക്രെയിനിലെ സര്ക്കാര്‍ ഉടമസ്തഥയിലുള്ള സെപ്റ്റ്സ് ടെക്നോ എക്സ്പോര്‍ട്ടുമായി കരാര്‍ ഒപ്പിട്ടത്.,ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന് , ഉപകരണങ്ങള്‍ കൈമാറുന്നതിനുള്ള കരാറിന്‍റെ നടത്തിപ്പിനായി . 2015 ഓഗസ്റ്റില്‍ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് എസ്പി എന്ന കമ്പനിയുമായി ഉക്രെയിന്‍ കമ്പനി ഉപകരാറും ഒപ്പുവെച്ചു.
പ്രധാന കരാറില്‍ ഇതിനുളള വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കുന്നതിന് മുന്പേ തന്നെ , ഗ്ലോബല്‍ മാര്‍ക്കറ്റിംഗിന്‍റെ യുഎഇയിലുള്ള അക്കൗണ്ടിലേക്ക് ഉക്രെയിന്‍ കന്പനി 17.5 കോടി രൂപ കൈമാറി. ഇത് കോഴപ്പണം ആണെന്നാണ് സംശയം. രഹസ്യവിവരത്തെ തുടര്‍ന്ന് ഉക്രെയിന്‍ അഴിമതി വിരുദ്ധ ബ്യൂറോ,ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചതോടെയാണ് ഇക്കാര്യം പുറത്ത് വന്നത്. ഗ്ലോബല് മാര്ക്കറ്റിംഗ് കമ്പനി ഏത് സാഹചര്യത്തിലാണ് ഇടപാടില്‍ ഉള്‍പ്പെട്ടത് എന്ന് വിശദമാക്കാന്‍ കത്തില്‍ ആവശ്യപ്പെടുന്നു.
മാത്രമല്ല, ഉക്രെയിന്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്ലോബല്‍ മാര്‍ക്കറ്റിംഗിന്‍റെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ ദുബൈയിലെ നൂര് ഇസ്ലാമിക് ബാങ്കിനും നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ സര്ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സ്ഥാനം ഒഴിയണമെന്ന് സിപിഎം ആവശ്യപ്പെട്ടു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam