മീനിലെ രാസപരിശോധനയ്ക്ക് കിറ്റുകള്‍ നല്‍കി മത്സ്യവ്യാപാരികൾ

Web Desk |  
Published : Jun 30, 2018, 11:15 AM ISTUpdated : Oct 02, 2018, 06:45 AM IST
മീനിലെ രാസപരിശോധനയ്ക്ക് കിറ്റുകള്‍ നല്‍കി മത്സ്യവ്യാപാരികൾ

Synopsis

വിഷം ചേർക്കാത്ത മീനാണ് തങ്ങളുടെ കടയിലുള്ളതെന്ന് ബോധ്യപ്പെടുത്തിയില്ലെങ്കില്‍ അത്താഴം മുട്ടുമെന്ന അവസ്ഥയിലാണ് മത്സ്യവ്യാപാരികള്‍

കൊച്ചി:വ്യാപകമായി മായംകണ്ടെത്തുന്ന പശ്ചാത്തലത്തിൽ മീനുകളുടെ ഗുണമേൻമ ഉറപ്പ് വരുത്താൻ കച്ചവടക്കാർ തന്നെ രംഗത്ത്. കൊച്ചി ഇടപ്പള്ളിയിലെ മത്സ്യവില്‍പന കേന്ദ്രത്തിലാണ് വാങ്ങാനെത്തുന്നവർക്കുതന്നെ മീൻ പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയത്.

സംസ്ഥാനത്തൊട്ടാകെ ഫോർമലിൻ കലർത്തിയ മീൻ വ്യാപകമായി പിടികൂടിയതോടെ മത്സ്യവിപണിക്കേറ്റത് കനത്ത തിരിച്ചടിയാണ്. വിഷം ചേർക്കാത്ത മീനാണ് തങ്ങളുടെ കടയിലുള്ളതെന്ന് ബോധ്യപ്പെടുത്തിയില്ലെങ്കില്‍ അത്താഴം മുട്ടുമെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. 

കച്ചവടം തിരിച്ചുപിടിക്കാന്‍ സെൻട്രൽ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജിയുടെ വിഷം കണ്ടെത്തുന്നതിനായുള്ള കിറ്റുപയോഗിച്ച് പരിശോധനയ്ക്ക് സൗകര്യമൊരുക്കുകയാണ് കൊച്ചി ഇടപ്പള്ളിയിലെ ഹാർബർടൗൺ എന്ന മല്‍സ്യവില്‍പന കേന്ദ്രം. കടയുടമകളുടെ ആവശ്യപ്രകാരം അധികൃതർ തന്നെയാണ് കിറ്റ് എത്തിച്ചു നല്‍കിയത്.

പരിശോധനസംവിധാനത്തെ  ജനങ്ങൾക്കൊപ്പം കച്ചവടക്കാരും ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്നാണ് ഇവരുടെ അഭിപ്രായം. മെച്ചപ്പെട്ട വിപണനസംസ്കാരത്തിന് ഇത് തുടക്കമിടുമെന്നാണ് പ്രതീക്ഷ വ്യാപാരികളുടേയും ഉപഭോക്താകളുടേയും പ്രതീക്ഷ. അതേസമയം വ്യവസായിക അടിസ്ഥാനത്തിൽ പരിശോധന കിറ്റ് അടുത്ത മാസം തന്നെ വിപണിയിലെത്തിക്കാനാണ് സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ നീക്കം. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ
കൊളസ്ട്രോള്‍ മറച്ചു വച്ചുവെന്ന് ഇൻഷുറൻസ് കമ്പനി, അങ്ങനെയൊരു ചോദ്യമേ ഉണ്ടായില്ലെന്ന് അങ്കമാലി സ്വദേശി; 33 ലക്ഷത്തിന്‍റെ ക്ലെയിം നല്‍കാന്‍ വിധി