ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ മന്ത് രോഗം; പരിശോധന നിലച്ചു

By Web DeskFirst Published May 16, 2018, 10:38 AM IST
Highlights
  • ഡോക്ടർമാരും ജീവനകാരും ഇല്ലാത്തതാണ് പരിശോധന സ്തംഭിക്കാൻ കാരണം

കോഴിക്കോട്:ആരോഗ്യമേഖലയിൽ ആശങ്ക ഉയർത്തി ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലുള്ള മന്ത് രോഗ പരിശോധന കോഴിക്കോട് ജില്ലയിൽ നിലച്ചു. ഡോക്ടർമാരും ജീവനകാരും ഇല്ലാത്തതാണ് പരിശോധന സ്തംഭിക്കാൻ കാരണം. കഴിഞ്ഞ ഒക്ടോബർ മുതൽ മാർച്ച് മാസം വരെ നടത്തിയ പരിശോധനയിൽ 153 ഇതരസംസ്ഥാന തൊഴിലാളികളിലാണ് മന്ത് രോഗം കണ്ടെത്തിയത്. 119 ക്യാമ്പുകളിലായി 6722 തൊഴിലാളികളിൽ പരിശോധന നടത്തി.പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വഴി ചികിത്സയും കൂടുതൽ തൊഴിലാളികൾക്ക് പ്രതിരോധ മരുന്നും നൽകി.എന്നാൽ മാർച്ച് മാസത്തോടെ പരിശോധന നിലച്ചു.

കായക്കൊടി പഞ്ചായത്തിലാണ് ഏറ്റവും അധികം രോഗബാധിതർ ഉള്ളത്.രോഗം സ്ഥിരീകരിച്ചവരിൽ അധികവും ജാർഖഢ് സ്വദേശികളാണ്.ഇതരസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ വിവിധ വകുപ്പുകൾ ചേർന്ന് നടത്തിയ പരിശോധനയിൽ പലയിടങ്ങളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.ഈ താമസകേന്ദ്രങ്ങൾ അടച്ച്പൂട്ടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്.
 

click me!