പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ സഹായം ഇന്നുമുതല്‍ വിതരണം ചെയ്യും

By Web DeskFirst Published Apr 16, 2016, 1:20 AM IST
Highlights

പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ സഹായം ഇന്ന് മുതല്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ കണക്കനുസരിച്ച് 1149 പേരാണ് പരിക്കേറ്റ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. 350 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് അടിയന്തിര സഹായം എന്ന നിലയില്‍  അയ്യായിരം രൂപ വീതം നല്‍കും. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയവര്‍ക്ക് വീടുകളില്‍ പണം എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടയില്‍ അറസ്റ്റിലായവരെ ഇന്ന് ക്രൈം ബ്രാ‍ഞ്ച് തെളിവെടുപ്പിനായി പുറ്റിങ്ങല്‍ ക്ഷേത്ര പരിസരത്ത് എത്തിക്കും. ക്ഷേത്രം ഭാരവാഹികളായ ഏഴ് പേരേയും സുരേന്ദ്രനാശാന്റെ ആറ് സഹായികളേയുമാണ് തെളിവെടുപ്പിനായി എത്തിക്കുക.

click me!