
അഗ്നിസുരക്ഷാ മാനദണ്ഡം പാലിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആദ്യമായി ഒരു കെട്ടിടം ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശാനുസരണം അടച്ചു പൂട്ടിയതിന് പിന്നാലെയാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കെ.എം.സി.ടി മെഡിക്കല്‍ കോളേജ് അടക്കം മൂന്ന് ആശുപത്രികള്‍, നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ , സിനിമാ തീയ്യറ്ററുകള്‍ എന്നിവക്കാണ് ഫയര്‍ഫോഴ്‌സ് നോട്ടീസ് നല്‍കിയത്. തീപിടുത്തം തടയുന്നതിന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കൈകൊള്ളാന്‍ കെടിട ഉടമകള്‍ തയ്യാറാകാത്ത പക്ഷം ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ അടച്ചുപൂട്ടല്‍ നടപടി ശക്തമാക്കുമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
സുരക്ഷാ മാനദണ്ഡം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി 300ലധികം കെട്ടിടങ്ങളില്‍ അഗ്നിശമന സേന പരിശോധന നടത്തിയിരുന്നു. ഇതില്‍ നൂറോളം കെട്ടിടങ്ങളില്‍ സുരക്ഷാവീഴ്ച കണ്ടെത്തി. ഇത് പരിഹരിക്കാന്‍ ശ്രമം നടത്താത്തവയാണ് അടിച്ച് പൂട്ടുന്നത്. വയനാട് റോഡിലെ സ്കൈ ടവര്‍ ആണ് പലതവണ നിര്‍ദേശം നല്‍കിയിട്ടും പാലിക്കാത്തതിനെ തുടര്‍ന്ന് അടച്ച് പൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടത്. കോച്ചിങ് സെന്ററടക്കം വിവിധ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam