രാജസ്ഥാനില്‍ ഫാക്ടറിയില്‍ തീപിടിത്തം

Published : Oct 25, 2017, 10:21 AM ISTUpdated : Oct 05, 2018, 03:27 AM IST
രാജസ്ഥാനില്‍ ഫാക്ടറിയില്‍ തീപിടിത്തം

Synopsis

രാജസ്ഥാനിലെ അല്‍വാറില്‍ തീപിടിത്തമുണ്ടായ സാനിട്ടറി നാപ്കിന്‍ നിര്‍മ്മാണ ഫാക്ടറിയില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഗുഡ്ഗാവില്‍ നിന്നുള്‍പ്പെടെ ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാല് തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ അകപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അല്‍വാറിലെ ജാപ്പനീസ് വ്യാവസായിക മേഖലയിലുള്ള യൂണിചാം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തേയ്ക്കും തീപടരുകയായിരുന്നു. 600 ലധികം പേരാണ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

30,000 അടി ഉയരെ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് കുരുന്ന്, ഓക്സിജൻ കുറഞ്ഞതോടെ അപസ്മാരം, രക്ഷകനായി മലയാളി ഡോക്ടർ
'നിലവിലെ ഫണ്ടിൽ കരാർ നിയമനമേ സാധ്യമാകൂ'; സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്തലിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ