ഉയര്‍ന്നുപൊങ്ങി തീഗോളം, എൻടിപിസിയിലെ പൊട്ടിത്തെറിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

By Web DeskFirst Published Nov 3, 2017, 3:49 PM IST
Highlights

ദില്ലി: ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ നാഷണൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) ഉൻചഹാർ താപനിലയത്തിലുണ്ടായ പൊട്ടിത്തെറിയുടെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊട്ടിത്തെറിയുണ്ടായി നിമിഷങ്ങള്‍ക്കകം ചിത്രീകരിച്ചതാണ് വീഡിയോ.

അതേസമയം, പ്ലാന്റിനകത്തെ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 83 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നു ഡോക്ടർമാർ അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കൾക്കു കേന്ദ്ര സർക്കാർ 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവർക്കു പത്തുലക്ഷവും നിസ്സാര പരുക്കേറ്റവർക്കു രണ്ടുലക്ഷവും ലഭിക്കും. ഇതിനു പുറമേ, മരിച്ചവരുടെ ബന്ധുക്കൾക്കു രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബന്ധുക്കൾക്കു രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. സംഭവത്തിൽ യുപി സർക്കാർ മജിസ്ട്രേട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. എൻടിപിസിയും അന്വേഷണസംഘത്തെ നിയമിച്ചിട്ടുണ്ട്.

click me!