
ദേശീയ തലത്തില്‍ മൂന്നാമത്തെയും സംസ്ഥാനത്ത് ആദ്യത്തെയും ശില്‍പ്പശാലയും ഇതോടനുബന്ധിച്ച് വള്ളക്കടവില്‍ നടന്നു. രാജ്യത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും ഉറുമ്പുകളെക്കുറിച്ച് ഗവേഷണം നടത്താന്‍ താല്‍പ്പര്യമുള്ളവരുമായ മുപ്പതു പേരാണ് ഈ സംഘത്തിലുള്ളത്. പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നുളള വനപാലകരും ഈ സംഘത്തിലുണ്ട്. എത്രതരം ഉറുമ്പുകളാണ് ഈ വനമേഖലയിലുള്ളത്, അവയുടെ പ്രകൃതിക്ക് നല്‍കുന്ന സേവനങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും പഠന വിധേയമാക്കും. പഠനത്തിനായി ഇവയെ ശേഖരിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ സംഘത്തിലുള്ളവരെ വിദഗ്ദ്ധര്‍ പഠിപ്പിച്ചു. ലോകത്ത് ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത പുതിയ ഇനം ഉറുമ്പുകളെ ഇവിടെ കണ്ടെത്താന്‍ കഴിയുമെന്നാണ് വിദഗ്ദ്ധസംഘത്തിന്‍റെ പ്രതീക്ഷ. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനത്തിനും കണക്കെടുപ്പിനുമാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനു ശേഷം വിശദമായ റിപ്പോര്‍ട്ടും തയ്യാറാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam