ഓഖി: ഉറ്റവരെ തേടി മല്‍സ്യത്തൊഴിലാളികള്‍ കടലിലേയ്ക്ക്

By Web DeskFirst Published Dec 3, 2017, 10:35 AM IST
Highlights

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട് കൂടുതല്‍ പേര്‍ ഉള്‍ക്കടലില്‍ ഉള്‍പെട്ടെന്ന സംശയത്തെ തുടര്‍ന്ന് ഉറ്റവരെ തിരഞ്ഞ് മല്‍സ്യത്തൊഴിലാളികള്‍ കടലിലേയ്ക്ക് . പൂന്തുറയില്‍ നിന്നും വിഴിഞ്ഞത്ത് നിന്നുമാണ് ഉറ്റവരെ തിരഞ്ഞ് കടലിലേയ്ക്ക് മല്‍സ്യത്തൊഴിലാളികള്‍ പുറപ്പെട്ടത്.നാല്‍പതോളം വള്ളങ്ങളിലായാണ് ഇവര്‍ പുറപ്പെട്ടിട്ടുളളത്. ഭക്ഷണം, വെള്ളം, വയര്‍ലെസ് തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുള്ളത്. 

നേവിയും കോസ്റ്റ് ഗാര്‍ഡും എയര്‍ഫോഴ്സും ചേര്‍ന്ന നടത്തുന്ന രക്ഷാപ്രവര്‍ത്തനം പൂര്‍ണമല്ലെന്ന് ആരോപിച്ചാണ് മല്‍സ്യത്തൊഴിലാളികള്‍ കടലിലേയ്ക്ക് പോകുന്നത്.  ചെല്ലാന്‍ പറ്റുന്ന ദൂരം കടലിലേയ്ക്ക് ചെന്ന് രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം. അതേസമയം ഒരു മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കരയ്ക്കെത്തിച്ചു. മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ഈ മൃതദേഹം കണ്ടെത്തിയത്.

നീണ്ടകര തുറമുഖത്ത് 13 മല്‍സ്യത്തൊഴിലാളികളെ കടലില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി. കരയില്‍ നിന്ന് 110 നോട്ടിക് മൈല്‍ ദൂരെ നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷപെടുത്തിയത്. കേരള തീരത്ത് നിന്ന് കാണാതായ ബോട്ടുകള്‍ മറ്റ് സംസ്ഥാനത്ത് ചെന്ന് അടിയുന്ന സ്ഥിതി വിശേൽമാണ് നിലവില്‍ ഉള്ളത്. രണ്ടു ദിവസമായി ദ്വീപിൽ കനത്ത നാശം വിതച്ച കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്.

click me!