
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുളിയിൽ അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തിൽ 11 വയസുകാരി ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. ചക്കാലക്കുത്ത് അബ്ദുവിൻ്റെ വീട്ടിലാണ് അഞ്ച് പേരടങ്ങിയ സംഘം വൈകട്ട് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. പർദ്ദ ധരിച്ചെത്തിയ സംഘം മതിൽ ചാടികടന്നാണ് വീട്ടുകാരെ ആയുധമുൾപ്പെടെ ഉപയോഗിച്ച് പരിക്കേൽപ്പിച്ചത്. അബ്ദു, ഭാര്യ, ഇവരുടെ രണ്ട് പെൺമക്കൾ, അവരുടെ കുട്ടികൾ എന്നിവരാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട് മുഴുവൻ പരിശോധന നടത്തിയ സംഘം എതിർക്കാൻ ശ്രമിച്ച വീട്ടുകാരെ ആയുധമുൾപ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നാട്ടുകാർ അറിഞ്ഞ് എത്തിയതോടെ ആക്രമി സംഘത്തിലെ നാല് പേർ കാറിൽ കയറി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പിടിയിലായ ബേപ്പൂർ സ്വദേശി അനീസിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു. പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. കവർച്ചാ ശ്രമമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam